വെള്ളിയാഴ്‌ച, സെപ്റ്റംബർ 29, 2017

ഗണിതശാസ്ത്രക്ലബ്ബ് അറിയിപ്പുകള്‍
October  5 ന് ഭാസ്കരാചാര്യ സെമിനാര്‍ (Sub-Dist)
MATTANNUR GUPS  10 am
വിഷയം                 ഒരു കുട്ടി വീതം
UP-കലണ്ടര്‍ ഗണിതം
HS-പ്രകൃതിയിലെ അനുപാതം
HSS- DEFINITE INTEGRALS
പങ്കെടുക്കുന്ന വിവരം മുന്‍ കൂട്ടി സെക്രട്ടറിയെ അറിയിക്കണം
Phone 9496355632 or 7012923945
ഭാസ്കരാചാര്യ സെമിനാര്‍  Dtstrict level on Oct 6
at GVHSS Kannur

ചൊവ്വാഴ്ച, സെപ്റ്റംബർ 26, 2017

25-9-17
23-9-17

തിങ്കളാഴ്‌ച, സെപ്റ്റംബർ 25, 2017

മട്ടനൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് 28ലേക്ക് മാറ്റി

ഗണിതശാസ്ത്രക്ലബ്ബ് അറിയിപ്പുകള്‍
മട്ടനൂര്‍ ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ് സെപ്തം. 28 വ്യാഴാഴ്ച പാലോട്ടുപള്ളി എന്‍ ഐ എസ് എല്‍ പി സ്കൂളില്‍ നടക്കും.        
 LP 1.00 മണി  (സ്കൂളില്‍ നിന്ന് ഒരു കുട്ടി)  
 UP 1.00 മണി  (സ്കൂളില്‍ നിന്ന് ഒരു കുട്ടി)   
 HS 10 മണി  (സ്കൂളില്‍ നിന്ന് 2 കുട്ടിള്‍)
 HSS 10 മണി  (സ്കൂളില്‍ നിന്ന് 2 കുട്ടിള്‍)
ക്വിസ്സിന് വരുന്ന കുട്ടികള്‍ WRITING BOARD കൊണ്ടുവരണം

Oct 5ന് ഭാസ്കരാചാര്യ സെമിനാര്‍ വിഷയം  
UP-കലണ്ടര്‍ ഗണിതം
HS-പ്രകൃതിയിലെ അനുപാതം
HSS- DEFINITE INTEGRALS

നവം. 27ന് ശ്രീനിവാസരാമാനുജന്‍ സെമിനാര്‍ വിഷയം
UP-ഭിന്നസംഖ്യയും പ്രയോഗവും
HS-പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ

വെള്ളിയാഴ്‌ച, സെപ്റ്റംബർ 22, 2017

അറിയിപ്പ് 
                       ഓണം സ്പെഷ്യല്  റൈസ്   N M  P  1,  EXPENDITURE, AQUITTANCE   എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള  സ്കൂളുകൾ 25  -09 -2017 ന്  5  മണിക്ക്  മുമ്പായി  ഓഫീസിൽ  എത്തിക്കേണ്ടതാണ്

അടിയന്തിര ശ്രദ്ധയ്ക്ക്‌ 

ആധാര്‍ നമ്പര്‍ എടുക്കാത്ത എല്ലാ കുട്ടികളുടെയും ആധാര്‍ ,അക്ഷയ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട്‌ ,30/09/2017 ന് മുമ്പ് നിര്‍ബന്ധമായും എടുത്ത് സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ അപ്പ്‌ഡേറ്റ്  ചെയ്യേണ്ടതാണ്. പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതാണ്

അറിയിപ്പ്

കേരളശാസ്ത്ര സാഹിത്യ പരിഷത്തിനു 14/10 /2017 ന് സ്കൂള്‍ തല വിജ്ഞാനോത്സവം നടത്തുന്നതിനുള്ള അനുവാദം DPI നല്‍കിയിട്ടുണ്ട്.അകദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഇല്ലാത്ത രീതിയില്‍ പ്രസ്തുത പരിപാടിയുടെ സുഗമമായ പ്രവര്‍ത്തനം നടതാനാവശ്യമായ സഹകരണം പ്രധാനാധ്യാപകനര്‍ നല്‍കേണ്ടതാണ്.

അറിയിപ്പ്

മഹാത്മാഗാന്ധി  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിനു കീഴില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/  എയിഡഡ്  സ്കൂളുകളിലെയും കളിസ്ഥലം വികസിപ്പിക്കുന്നതിനായി ,ബന്ധപ്പെട്ട സ്വയംഭരണ സ്ഥാപനത്തെ ഈ വര്‍ഷം തന്നെ എല്ലാ പ്രധാനാധ്യാപകരും സമീപിക്കെണ്ടതാണ്.

ബുധനാഴ്‌ച, സെപ്റ്റംബർ 20, 2017

സാമൂഹ്യ ശാസ്ത്ര ക്വിസ് സെപ്തം. 28ന്

സാമൂഹ്യ ശാസ്ത്ര ക്വിസ് സെപ്തം. 28ന് മട്ടനൂര്‍ ജിയുപി സ്കൂളില്‍ നടക്കും
10മണിക്ക് LP,UP...       ..11.30 ന്HS,HSS
പങ്കെടുക്കുന്ന കുട്ടികള്‍ Writing Board കൊണ്ടുവരണം

News Reading Competition HS at 10 am on 20.09.2017 and HSS at 10 am on 20.09.2017 At MATTANNUR HSS 
20-9-17
19-9-17

ചൊവ്വാഴ്ച, സെപ്റ്റംബർ 19, 2017

അറിയിപ്പ് 

SPIC MACAY യുടെ നേതൃത്ത്വത്തില്‍ കേരളത്തിലെ സ്കൂളുകളില്‍ ഇന്ത്യന്‍ ക്ലാസ്സികല്‍ കലകളുടെ അവതരണത്തിന് പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സ്കൂളുകളിലെ ദൈനംദിന അകദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാത്ത വിധം സ്കൂള്‍ സമയത്തിനു മുന്‍പോ അതിനു ശേഷമോ അല്ലെങ്കില്‍ അവധി ദിവസങ്ങളിലോ മാത്രം സ്കൂള്‍ അധികൃതരുടെയും അധ്യാപക രക്ഷാകര്‍തൃ  സമിതികളുടെയും അനുമതിക്ക് വിധേയമായി കലാപ്രകടനവും ചര്‍ച്ചാ ക്ലാസ്സുകളും സംഘടിപ്പിക്കാനുള്ള സൗകര്യം പ്രധാനാധ്യാപകര്‍ ഒരുക്കേണ്ടതാണ്.

ശനിയാഴ്‌ച, സെപ്റ്റംബർ 16, 2017

സ്‌കൂളുകളിൽ ദേശാഭിമാനി "അക്ഷരമുറ്റം ക്വിസ്സ് "ഫെസ്റ്റിവൽ നടത്തുന്നത് സംബന്ധിച്ച് 
അക്ഷരമുറ്റം ക്വിസ്സ് പരിപാടി സ്‌കൂളുകളിലെ അക്കാഡമിക് പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാകാത്ത രീതിയിൽ ഈ വർഷവും നടത്തുന്നതിന് അനുമതി നൽകിയതായി അറിയിക്കുന്നു.സ്കൂൾതല മത്സരം 27 .09 .2017 നും,സബ്ബ് ജില്ലാതല മത്സരം 14 .10 .2017 നും ,ജില്ലാതല മത്സരം                28 .10 .2017,29 .10 .2017 എന്നീ തീയതികളിലുമാണ് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത് .

വളരെ അടിയന്തിരം 

പൊതു വിദ്യാലയങ്ങളിലുള്ള എല്ലാ വിദ്യാര്‍ഥികളും 30/09/2017 ന് മുമ്പ് ആധാര്‍ നമ്പര്‍ എടുത്തിരിക്കണമെന്ന് DPI യില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ട്.  എല്ലാ പ്രധാനാധ്യപകരും ഈ വിഷയത്തില്‍ അടിയന്തിര ശ്രദ്ധ നല്‍കേണ്ടതാണ്.മുഴുവൻ കുട്ടികൾക്കും ആധാർ പൂർത്തിയായ വിവരം ഓഫിസിൽ റിപ്പോർട് ചെയ്യേണ്ടതാണ്.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്‌ 

സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ്‌സ്കൂളുകളിലെ ഒബിസി പ്രീ മെട്രിക് സ്കോളർഷിപ്പിനു അപേക്ഷ സമര്‍പ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകൾ , ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതാണ്. 2017-18 മുതല്‍സ്‌കോളർഷിപ്പ്  അനുവദിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് മാത്രമേ  തുക വിതരണം ചെയ്യുകയുള്ളൂ.സ്കോളർഷിപ്പിനുള്ള DATA ENTRY നടത്തുന്ന അവസരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി എല്ലാ വിദ്യാര്തികളുടെയും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍ പ്രധാനാധ്യാപകര്‍ മുന്‍കൈയെടുത്തു  നടത്തേണ്ടതാണ്.

ശുചിത്വമിഷൻ യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി "ഓണം വരും തലമുറയ്ക്ക്" ആശംസാകാർഡ് നിർമ്മാണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടിയ കാർഡുകൾ ഉണ്ടെങ്കിൽ 18.09.2017 വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. 
2017 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനവകുപ്പ് ജില്ലയിലെ എൽ.പി, യു.പി, ഹൈസ്ക്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 2,3 തീയ്യതികളിൽ കണ്ണൂർ ഗവ.ടി.ടി.ഐ (മെൻ) ൽ വെച്ച് നടത്തുന്നു. 


ശനിയാഴ്‌ച, സെപ്റ്റംബർ 02, 2017

പൊതുവിദ്യാഭ്യാസം -കെ .എഫ് .സി -റൂൾ 170 പ്രകാരം സർക്കാർ സ്‌കൂളുകളുടെ ബിൽഡിങ്ങ് ,ഭൂമി,റോഡ് ,പാലങ്ങൾ ,കൈവരിപ്പാത എന്നിവ തയ്യാറാക്കുന്നത് സംബന്ധിച്ച് -സർക്കാർ സ്‌കൂളുകളുകളുടെയും ഓഫിസുകളുടെയും ആസ്തി രജിസ്റ്റർ തയ്യാറാക്കി സൂക്ഷിക്കുകയും വിവരങ്ങൾ തയ്യാറാക്കി ആയതിന്റെ പകർപ്പ് ഉടൻ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ് .

 CIRCULAR CLICK HERE
2017 -18 വർഷത്തെ ന്യൂനപക്ഷ പ്രീ -മെട്രിക് സ്‌കോളർഷിപ്പ് പുതുക്കൽ/പുതിയ (Renewal/Fresh)അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2017 സെപ്‌തംബർ 30 വരെ ദീർഘിപ്പിച്ചിട്ടുള്ള വിവരം എല്ലാ സർക്കാർ/എയിഡഡ് / അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളിലെ പ്രധാനാധ്യാപകരെ അറിയിക്കുന്നു .
അദ്ധ്യാപക ദിനാഘോഷം
തലശ്ശേരി വിദ്യാഭ്യാസ ജില്ലാ തല അദ്ധ്യാപക ദിനാഘോഷം സെപ്റ്റംബര്‍ 5 ന് രാവിലെ 10 മണി മുതല്‍ ജി.വി.എച്ച്.എസ്.കതിരൂരില്‍ വെച്ച് വിപുലമായി ആഘോഷിക്കുന്നു. എല്ലാ ഹെഡ്മാസ്റ്റര്‍മാരും അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസജില്ലയില്‍ സ്കൌട്ട് മാസ്റ്റര്‍,ഗൈഡ് ക്യാപ്റ്റന്‍,കബ് മാസ്റ്റര്‍,ഫ്ലോക് ലീഡര്‍മാര്‍ എന്നിവര്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
അറിയിപ്പ്
സ്പെഷ്യൽ അരി വിതരണം
ഓണത്തിനു മുമ്പ് സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കാത്ത സ്കൂൾ പ്രഥമാദ്ധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.ആയതിനാൽ ഇനിയും സ്പെഷ്യൽ അരി വിതരണം പൂർത്തിയാക്കാത്ത സ്കൂളുകൾ മാവേലി സ്റ്റോറുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതാണ്‌.