സാമൂഹ്യശാസ്ത്രം ക്വിസ്

****മട്ടനൂര്‍ ഉപജില്ലാ സാമൂഹ്യശാസ്ത്രം ക്വിസ് ഒക്ടോ. 12ന് ജിയുപി മട്ടനൂരില്‍. LP & UP 10മണിക്ക് * HS & HSS 11.30മണിക്ക് * സ്കൂളില്‍ നിന്നും 2പേര്‍ ടീമായി പങ്കെടുക്കണം. ph 9447683012 Hemachandran >>>:>

ശാസ്ത്രോത്സവം

****മട്ടനൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 20-21 തീയ്യതികളില്‍ ***** ആയിത്തര മമ്പറം HSS ല്‍ ******- 20ന് ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഐടി *******21ന് ഗണിതം, പ്രവൃത്തിപഠനം***** ഒരു കുട്ടി ഒരിനത്തിനു മാത്രം >>>:>

ശാസ്ത്രോത്സവം 2015

****മട്ടനൂര്‍ ഉപജില്ലാ ശാസ്ത്രോത്സവം - ഒക്ടോബര്‍ 10നു മുമ്പ് ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യണം-(പിന്നീട് അവസരം നല്‍കുന്നതല്ല.) താഴെ ലിങ്കില്‍ ക്ലിക്കുക- സ്കൂള്‍ കോഡ് യൂസര്‍ ഐഡിയായും പാസ് വേഡായും ഉപയോഗിച്ച് കയറാം- സംശയങ്ങള്‍ക്ക് രാജേഷ് തെരൂര്‍-9496355632 പങ്കെടുക്കാനുള്ള യോഗ്യത 2009 മാന്വല്‍ പ്രകാരം>>>:>
****ഉപജില്ലയിലെ (LP, UP, HS, HSS)സ്കൂളുകള്‍ - ഗണിതശാസ്ത്ര ACTION PLAN 2015-2016, AEO ഓഫീസില്‍ നിന്നും ഏറ്റു വാങ്ങേണ്ടതാണ് അന്വേഷണത്തിന് 9496355632>>>:>

NuMATS 2015

****NuMATS 2015 ** പരിശീലനത്തിന് അപേക്ഷിക്കാന്‍ സമയമായി -ഒക്ടോ 20നു മുമ്പ്-ആറാം തരത്തിലെ കുട്ടികള്‍ക്ക്മാത്രം.***വിശദവിവരം *ഗണിതശാസ്രത്രക്ലബ്ബ്* എന്ന ലിങ്കില്‍ (മുകളിലെ)ക്ലിക്കുക>>>:>

ചൊവ്വാഴ്ച, സെപ്റ്റംബർ 29, 2015

ശാസ്ത്രോത്സവം 2015 - at G H S S MAMBARAM on OCT 20 & 21


       
ഉദേ്യാഗസ്ഥരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി : സമയപരിധി പുന:ക്രമീകരിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണത്തിന് സമയപരിധി പുനക്രമീകരിച്ചുകൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബന്ധപ്പെട്ട എല്ലാ ഉദേ്യാഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. പുതുക്കിയ സമയക്രമം അനുസരിച്ച് സ്ഥാപനങ്ങള്‍ ഉദേ്യാഗസ്ഥരെപ്പറ്റിയുള്ള ഡാറ്റാ ശേഖരണവും, ഡാറ്റാ എന്‍ട്രിയും നിശ്ചിത വെബ്‌സൈറ്റില്‍ www.edrop.gov.in-ല്‍ ഒക്‌ടോബര്‍ ഒന്‍പതിനകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഒക്‌ടോബര്‍ 12 വരെ ജില്ലാ ഭരണകൂടം ബന്ധപ്പെട്ട ജില്ലയുടെ അപ്‌ലോഡ് ചെയ്ത ഡാറ്റകള്‍ പരിശോധിക്കും. ഉദേ്യാഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി സ്ഥലം നിശ്ചയിച്ചുകൊണ്ടുള്ള നടപടികള്‍ 15-ന് മുമ്പും നിയമന ഉത്തരവുകളുടെ വിതരണം 19-ന് മുമ്പും പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 26-ന് മുമ്പ് തന്നെ പരിശീലന / റിഹേഴ്‌സല്‍ ക്ലാസുകള്‍ സംഘടിപ്പിക്കണം. കമ്മീഷന്‍ നല്‍കിയിട്ടുള്ള സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഉദേ്യാഗസ്ഥര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നു. പി.എന്‍.എക്‌സ്.4848/15
Maintained by Web & New Media Division, Information & Public Relations Department


പാഠപുസ്തക വിതരണം
2015-16 വർഷത്തെ രണ്ടാം  വോള്യം പാഠപുസ്തകങ്ങൾ ഒക്ടോബർ 1 മുതൽ സ്കൂളുകളിൽ കെ.ബി.പി.എസ് നേരിട്ടെത്തിക്കുന്നതാണ്‌.സ്കൂളുകളിൽ രാവിലെ 9 മണിക്കും ,വൈകുന്നേരം 5 മണിക്കും ഇടയിൽ എത്തിക്കുവാൻ പരമാവധി ശ്രമിക്കുന്നതാണ്‌.പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കുന്ന ദിവസം മുൻ കൂട്ടി അറിയിക്കുന്നതാണ്‌.പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതാണ്‌.

ബുധനാഴ്‌ച, സെപ്റ്റംബർ 23, 2015

   
സ്‌നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ദ്ധനരായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത സ്‌കൂള്‍/കോളേജുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷ പുതുക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് അപേക്ഷ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും അവസരമുണ്ട്. സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായwww.socialsecuritymission.gov.in -ലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 31ചൊവ്വാഴ്ച, സെപ്റ്റംബർ 22, 2015

6Th working day Strength UID Details 

നിര്‍ദ്ദേശങ്ങള്‍

1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. 

2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്. 

3.താത്ക്കാലികമായി ഒഴിവാക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും ഉള്‍പ്പെടുത്താനായി reset student എന്ന link click ചെയ്യുക. 

4. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. 

5. UID ഇല്ലാത്തവര്‍ Entry form EID / UID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് എന്റര്‍ ചെയ്യേണ്ടതാണ്. 

6. സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്താത്ത കുട്ടികളുടെ UID, Entry form EID/UID link click ചെയ്ത് രേഖപ്പെടുത്താവുന്നതാണ്. 

7. വിദ്യാര്‍ത്ഥികളുടെ മറ്റു വിശദാംശങ്ങൾ സമ്പൂർണയിൽ രേഖപ്പെടുത്താവുന്നതാണ്. 

Group Insurance Scheme - Subscription


ഞായറാഴ്‌ച, ജൂലൈ 19, 2015

മെഡിക്കല്‍ ക്യാമ്പ് 21 മുതല്‍


മട്ടന്നൂര്‍: സര്‍വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി. വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് 21 മുതല്‍ മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ വിതരണംചെയ്യുന്നു. 21-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മാനസിക വൈകല്യമുള്ളവര്‍, 23-ന് രാവിലെ പത്തുമുതല്‍ കാഴ്ചവൈകല്യമുള്ളവര്‍, 25-ന് രാവിലെ 10 മുതല്‍ അസ്ഥിവൈകല്യമുള്ളവര്‍, 28-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ കേള്‍വിവൈകല്യമുള്ളവര്‍ എന്നിവര്‍ക്കാണ് ക്യാമ്പ്. അര്‍ഹരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോ അധ്യാപകരോ ക്യാമ്പിലെത്തിക്കേണ്ടതാണ്
ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍


മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ എല്‍.പി., യു.പി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍ തുടങ്ങും. മട്ടന്നൂര്‍, മാലൂര്‍, മാങ്ങാട്ടിടം എന്നിവിടങ്ങളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ശിവപുരം എച്ച്.എസ്.എസ്സിലും കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നിവിടങ്ങളിലുള്ളവര്‍ക്ക് എടയന്നൂര്‍ ജി.എച്ച്.എസ്.എസ്സിലുമാണ് പരിശീലനം. യു.പി. വിഷയങ്ങള്‍ക്ക് മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക്, ഹാന്‍ഡ് ബുക്ക്, മുന്നേറ്റം ഗണിതസഹായി (യു.പി. ഗണിതം) എന്നിവ കൊണ്ടുവരണം. 

പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.

സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ)  176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.)   പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത  കാരണം ടി ഉത്തരവ് , പുതിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും ജൂലായ് 19 ന് ഞായറാഴ്ചജില്ലാ ടെക്സ്റ്റ്‌ബുക്ക്‌ ഹബ്ബിൽ നിന്നും (കാനത്തൂർ യു പി സ്കൂൾ) കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റിയ പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 20 ന് തന്നെസ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്.ജൂലായ് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പാഠപുസ്തകം വിതരണംപൂർത്തീകരിക്കണം. 
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് തിങ്കളാഴ്ച തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.


Contact . 04902474170

ചൊവ്വാഴ്ച, ജൂലൈ 07, 2015

08/07/2015 വൈകീട്ട് 4മണിയ്ക്ക് മുമ്പായി, ഓരോ സ്കൂളും ഇവിടെ ക്ലിക്ക് ചെയ്ത് ഇന്റന്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്
ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധ്പ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
                            അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ടി.ഡി.എസ്
2015 മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിലെ ശമ്പളബില്ലിൽ (1-4-2015 മുതൽ 31-5-2015വരെ)കുറവ് ചെയ്ത ആദായനികുതിയുടെ ക്വാർട്ടർലി ടി.ഡി.എസ് ഈ മാസം 31 നു മുമ്പായി ഫയൽ ചെയ്യണമെന്ന് എല്ലാ പ്രധാനാധ്യാപകരേയും അറിയിക്കുന്നു.
പ്രവർത്തന കലണ്ടർ 
2015 ജൂലൈ മാസത്തിലെ വിദ്യാലയ പ്രവർത്തന കലണ്ടറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ബുധനാഴ്‌ച, ജൂൺ 24, 2015

അറിയിപ്പ് 
2015 വർഷത്തെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് , സംസ്ഥാന അദ്ധ്യാപക അവാർഡ് നിർണ്ണയം ,2014-15 വർഷത്തെ മികച്ച പി.ടി.എ യെ തെരെഞ്ഞെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിനും മാർഗ്ഗനിർദ്ദേശങ്ങൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക