ബുധനാഴ്‌ച, നവംബർ 22, 2017

വളരെ അടിയന്തിരം   -  

പാഠപുസ്തക ഇൻഡന്റിങ്  - 2018 - 19 

2018  - 19  അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE  (Kerala  Infrastructure and Technology for  Education  - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ്  സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു        മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും  ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ്  അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in  ലെ Text Book Supply Monitoring System  2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ്  ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട    ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ                     03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്.  അതീവ ഗൗരവത്തോടെ  കൃത്യമായി യഥാസമയത്ത്‌ ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.   

പാഠപുസ്തക ഇൻഡന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനാധ്യാപകർ വ്യക്തമായി മനസ്സിലാക്കേണ്ടതും പിഴവില്ലാതെ ഇൻഡന്റിങ് ചെയ്യേണ്ടതുമാണ്. പ്രധാനാദ്ധ്യാപകർക്ക്  സ്കൂളിൽ ഐടി  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇൻഡന്റ്  കൃത്യമായി നൽകിയതിനുശേഷം പ്രിന്റ് എടുത്തു പ്രധാനാദ്ധ്യാപകർ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രം കൺഫേം ചെയ്യേണ്ടതാണ്.  

ഓരോ ക്ലാസിലെയും  എല്ലാ വിഷയങ്ങളുടെയും ( Language, General, English Medium ) പാഠപുസ്തകങ്ങൾ  കൃത്യമായി ഇൻഡന്റ് ചെയ്യേണ്ടതും വിട്ടു പോകാതെ പ്രധാനാദ്ധ്യാപകർ  പ്രത്യേകം ശ്രെദ്ധിക്കേണ്ടതുമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ