വ്യാഴാഴ്‌ച, നവംബർ 30, 2017

ന്യൂമാറ്റ്സ് പരീക്ഷ 2017  സംബന്ധിച്ച അറിയിപ്പ്.

ന്യൂമാറ്റ്സ്  ഗണിത പ്രതിഭ നിർണയ പരീക്ഷയുടെ മട്ടന്നൂർ  ഉപജില്ലാ തല മത്സരം 2017  ഡിസംബർ 5 ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ മധുസൂദനൻ തങ്ങൾ സ്മാരക ഗവ. യു. പി. സ്കൂൾ, മട്ടന്നൂർ   ( MTS GOVT .U. P SCHOOL ,  MATTANNUR ) വെച്ച് നടത്തപ്പെടുന്നതാണ്. 


* ന്യൂമാറ്റ്സ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ  അന്നേദിവസം  രാവിലെ 9 . 30 നു  മുമ്പായി പരീക്ഷ കേന്ദ്രത്തിൽ എത്തേണ്ടതാണ്.

* ന്യൂമാറ്റ്സ് പരീക്ഷ എഴുതുന്ന  വിദ്യാർഥികൾ  പ്രധാനാദ്ധ്യാപകരുടെ  സാക്ഷ്യപത്രം നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. (കുട്ടികൾ നിർബന്ധമായും റൈറ്റിങ് പാഡ് കൊണ്ടുവരേണ്ടതാണ് )                           

 പ്രത്യേക പരിഗണനയുള്ള വിദ്യാർത്ഥികളുടെ ( IEDC ) വിഭാഗത്തിൽ ന്യൂമാറ്റ്സ് പരീക്ഷയെഴുതുന്നതിനു മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് നിരബന്ധമാകയാൽ പ്രസ്തുത സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രുമേ IEDC  വിഭാഗത്തിൽ പരീക്ഷ എഴുതുവാൻ  സാധിക്കുകയുള്ളു എന്ന് അറിയിക്കുന്നു.

നബിദിനം പ്രമാണിച്ചു്  2017 ഡിസംബർ 1 ന്  (വെള്ളി) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗവൺമെൻറ്  അവധി പ്രഖ്യാപിച്ചിട്ടുള്ളതായും അധ്യയന ദിനങ്ങൾ കുറയാതിരിക്കാൻ പ്രസ്തുത ദിവസത്തിന് പകരമായി ഡിസംബർ 16 ശനിയാഴ്ച പ്രവൃത്തി ദിനമാക്കുവാൻ  നിർദ്ദേശ്ശിച്ചിട്ടുള്ളതായും  അറിയിക്കുന്നു.

ബുധനാഴ്‌ച, നവംബർ 29, 2017

അറിയിപ്പ് 

ജോലി സ്ഥലത്തെ സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗിക പീഡനം (തടയൽ, നിരോധനം, പരിഹാരം) ആക്ട് 2013 - മായി ബന്ധപ്പെട്ട് എല്ലാ ഗവണ്മെന്റ് / എയ്ഡഡ് / അൺഎയ്ഡഡ്  വിദ്യാലയങ്ങളിലും ഇൻറെനൽ കംപ്ലൈൻസ് കമ്മിറ്റി അടിയന്തിരമായി രൂപീകരിക്കേണ്ടതാന്നെന്ന്  അറിയിക്കുന്നു.  കമ്മിറ്റി യോഗം ചേർന്ന്  ഇതു സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരു വിധ കാലതാമസവും വരുത്തുവാൻ പാടുള്ളതല്ല എന്ന് ഓർമിപ്പിക്കുന്നു.

ചൊവ്വാഴ്ച, നവംബർ 28, 2017

ഹരിത കേരള പുരസ്‌കാരം 2018 

വീടുകളിൽ മാതൃക ഖര - ദ്രവ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും ഓർഗാനിക് ഫാമിംഗ്  എന്ന കാഴ്‌ചപ്പാടോടുകൂടി പച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ " ഹരിതകേരള പുരസ്‌കാരം 2018 " ന് പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ കേരള സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും ക്ഷണിച്ചിട്ടുള്ളതായി എല്ലാവരെയും അറിയിക്കുന്നു. അപേക്ഷകൾ 30 - 11- 2017 - നു മുമ്പായി കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ അതാതു ജില്ലാ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്‌ച, നവംബർ 24, 2017

പ്രധാനാധ്യാപക യോഗം 
25 / 11 /2017  ന് ജി .യു .പി .എസ് മട്ടന്നൂരിൽ വെച്ച്  രാവിലെ 11 മണിക്ക് ഉപജില്ലയിലെ എൽ .പി ,യു.പി  പ്രധാനാധ്യാപകരുടെ യോഗം ചേരുന്നു .മുഴുവൻ പ്രധാനാധ്യാപകരും കൃത്യ സമയത്ത് യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .

MATTANNUR SUB Dist. SCHOOL KALOLSAVAM 2017 -HIGHER LEVEL LIST

HIGHER LEVEL LIST Click Here

ജില്ലാതല ചിത്രരചനാമത്സരം സംബന്ധിച്ച അറിയിപ്പ് 

കൈത്തറി വസ്ത്ര പ്രചരണാർത്ഥം കൈത്തറി & ടെക്സ്സ്റ്റൈൽ വകുപ്പും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി എൽ. പി. / യു. പി. / ഹൈസ്കൂൾ കുട്ടികൾക്കായി 2017 നവംബര് 25 ന് രാവിലെ 9 : 30 മണിക്ക് കണ്ണൂർ ജവഹർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് ജില്ലാതല ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പ്രസ്തുത പരിപാടിയിൽ സ്കൂളിൽ നിന്നും താല്പര്യമുള്ള വിദ്യാർഥികളെ പങ്കെടുപ്പിക്കുവാൻ പ്രധാനാദ്ധ്യാപകർ ശ്രെദ്ധിക്കേണ്ടതാണ്‌ .

വ്യാഴാഴ്‌ച, നവംബർ 23, 2017

21-11-17

ബുധനാഴ്‌ച, നവംബർ 22, 2017

വളരെ അടിയന്തിരം   -  

പാഠപുസ്തക ഇൻഡന്റിങ്  - 2018 - 19 

2018  - 19  അധ്യയന വർഷത്തേക്ക് 1 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പാഠപുസ്തകങ്ങളുടെ ഇൻഡന്റ് സ്കൂളുകളിൽ നിന്നും KITE  (Kerala  Infrastructure and Technology for  Education  - IT@School ) -ൽ ഓൺലൈനായി 2017 നവംബര് 22 മുതൽ ഡിസംബർ 3 വരെഒറ്റത്തവണ ചെയ്യേണ്ടതാണ്. സർക്കാർ / എയിഡഡ്  സ്കൂളിൽ നിന്നും ഇൻഡന്റിങ് നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ ചുവടെ ചേർക്കുന്നു        മുൻ വർഷത്തെ പോലെ തന്നെ 2018 - 19 അധ്യയന വര്ഷത്തിലും  ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിങ്  അതാതു സ്കൂളിൽ നിന്നും നേരിട്ട് www.kite.kerala.gov.in  ലെ Text Book Supply Monitoring System  2018 എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് അതാതു സ്കൂളുകൾക്കുള്ള സമ്പൂർണ യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ്  ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏതു സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്തു തിരഞ്ഞെടുക്കേണ്ടതാണ്. തുടർന്ന് ഇൻഡന്റ് ഫോം ലിങ്കിൽ ക്ലിക്ക് ചെയ്തു സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട    ബുക്കുകളുടെ എണ്ണം എന്റർ ചെയ്തു സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തലക്കെട്ടിൽ കാണുന്ന കുട്ടികളുടെ എണ്ണം സമ്പൂർണ പ്രകാരം 2018 - 19 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരുടെ സൊസൈറ്റി മാപ്പു ചെയ്തു എന്നത് ഉറപ്പുവരുത്തണം. സ്കൂൾ പ്രധാനാദ്ധ്യാപകർ കുട്ടികളുടെ എണ്ണത്തിന്  ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിങ് നടത്തുവാൻ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്. ഇൻഡന്റ് ചെയ്യുമ്പോൾ അതാതു സ്റ്റാൻഡേർഡിലേക്ക് ആവശ്യമായ ടൈറ്റിലുകളുടെ എണ്ണം കൃത്യമായി (Medium wise) രേഖപ്പെടുത്തേണ്ടതാണ്. 03 - 12 - 2017 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിങ്ങിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതല്ല. ആയതിനാൽ അപ് ലോഡ് ചെയ്ത ഇൻഡന്റിന്റെ കൺഫേം ചെയ്തതിനു ശേഷമുള്ള പകർപ്പ് അതാതു പ്രധാനാദ്ധ്യാപകർ എടുത്തു ഒപ്പു വെച്ച് സൂക്ഷിക്കേണ്ടതും അതിന്റെ ഒരു കോപ്പി ഈ ആഫീസിൽ                     03 - 12 - 2017 നകം സമർപ്പിക്കേണ്ടതുമാണ്.  അതീവ ഗൗരവത്തോടെ  കൃത്യമായി യഥാസമയത്ത്‌ ഇൻഡന്റ് ചെയ്യാതിരിക്കുന്ന പ്രധാനാധ്യാപകർക്കെതിരെ കർശ്ശന നടപടി എടുക്കുന്നതാന്നെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.   

പാഠപുസ്തക ഇൻഡന്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രധാനാധ്യാപകർ വ്യക്തമായി മനസ്സിലാക്കേണ്ടതും പിഴവില്ലാതെ ഇൻഡന്റിങ് ചെയ്യേണ്ടതുമാണ്. പ്രധാനാദ്ധ്യാപകർക്ക്  സ്കൂളിൽ ഐടി  കൈകാര്യം ചെയ്യുന്ന അദ്ധ്യാപകന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇൻഡന്റ്  കൃത്യമായി നൽകിയതിനുശേഷം പ്രിന്റ് എടുത്തു പ്രധാനാദ്ധ്യാപകർ പരിശോധിച്ച് ശരിയാണെന്നു ബോധ്യപ്പെട്ടതിനുശേഷം മാത്രം കൺഫേം ചെയ്യേണ്ടതാണ്.  

ഓരോ ക്ലാസിലെയും  എല്ലാ വിഷയങ്ങളുടെയും ( Language, General, English Medium ) പാഠപുസ്തകങ്ങൾ  കൃത്യമായി ഇൻഡന്റ് ചെയ്യേണ്ടതും വിട്ടു പോകാതെ പ്രധാനാദ്ധ്യാപകർ  പ്രത്യേകം ശ്രെദ്ധിക്കേണ്ടതുമാണ് .

ചൊവ്വാഴ്ച, നവംബർ 21, 2017

അറിയിപ്പ്
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലയിലെ സ്കൂൾ മാനേജർമാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി നല്കിയ ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെട്ട വിവരങ്ങൾ 22-11-2017 ന്‌ 5 മണിക്ക് മുമ്പായി രേഖപ്പെടുത്തി നല്കേണ്ടതാണ്‌.

തിങ്കളാഴ്‌ച, നവംബർ 20, 2017

ബുധനാഴ്‌ച, നവംബർ 15, 2017

MATHS FAIR 2017 NOVEMBER

over all point without QuiZ 


OVER ALL POSITIONS With Quiz Points

LP       Ist   GUPS Mattannur  26 points
          IInd  Kallur New UPS   24 points
          IIIrd  GLPS Kanhilery   20 poinrs

UP   1 14755 - GUPS Mattannur 32
        2 14014 - Koodali HSS  30
        3 14775 - Kanhileri UPS  28


HS  1 14014 - Koodali HSS  103
        2 14049 - Mattannur HSS 73
        3 14020 - GHSS Mambaram 67

HSS         I st  Koodali HSS     97 points and
                I st GVHSS Edayannur 97 points
                II nd Mattannur HSS  35 points
                III rd KPCHSS Pattanur 26 points     

വളരെ അടിയന്തിരം
പ്രതിദിന ഡാറ്റാ എൻട്രി
ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്ന് നിരന്തരം നിർദ്ദേശം നല്കിയിട്ടും മിക്ക സ്കൂളുകളും പ്രസ്തുത നിർദ്ദേശം പാലിച്ച് കാണുന്നില്ല. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന പ്രധാനാദ്ധ്യാപകരിൽ നിന്നും വിശദീകരണം തേടുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും വിദ്യാഭ്യാസ ഉപഡയറക്ടറുടേയും കാര്യാലയത്തിൽ നിന്നും കർശ്ശന നിർദ്ദേശം നല്കിയിട്ടുണ്ട്. കൂടാതെ 14-11-2017 മുതൽ എല്ലാ ദിവസവും  ഉച്ചയ്ക്ക് 2 മണി വരെയുള്ള ഓരോ മണിക്കൂറിലേയും സ്റ്റാറ്റസ് ഇ-മെയിൽ മുഖേന നല്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ആയതിനാൽ പ്രതിദിന ഡാറ്റാ എൻട്രി എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ ഇനിയും വീഴ്ച വരുത്തുന്നവർ തക്കതായ വിശദീകരണം രേഖാമൂലം നല്കേണ്ടതാണെന്നും  കർശ്ശന നിർദ്ദേശം നല്കുന്നു.

ചൊവ്വാഴ്ച, നവംബർ 14, 2017


2017-18 വർഷത്തെ ന്യൂനപക്ഷ പ്രീ -മെട്രിക് സ്‌കോളർഷിപ്പ് ഓൺലൈൻ  അപേക്ഷകളുടെ സ്കൂൾതല സൂക്ഷ്മ പരിശോധന ഇനിയും പൂർത്തിയാക്കാത്ത സ്‌കൂളുകൾ 15 .11 .2017 ന് 5  മണിക്ക് മുൻപ് പൂർത്തിയാക്കേണ്ടതാണ്.

LIST CLICK HERE

വെള്ളിയാഴ്‌ച, നവംബർ 10, 2017

URGENT
എല്ലാ എൽ പി , യു പി സ്കൂളുകളും വലതു ഭാഗത്തെ EXPENDITURE STATEMENT ൽ ക്ലിക്ക്  ചെയ്ത്  2017 ജനുവരി    (FEBRUARY ENCASHED ) മുതൽ ചെയ്തു തുടങ്ങേണ്ടതാണ് . ഒക്ടോബർ വരെയുള്ളത് നവമ്പർ  13 തിങ്കളാഴ്ച്ചക്കകം ചെയ്യണം 

10-11-17



MR vaccination Campaign


 List of private hospitals where free MR vaccine will be supplied as part of MR Vaccination Campaign . Kindly inform all the children and parents who have missed MR vaccine during the school sessions. MR vaccine is also given at all Govt. health facility.

ന്യൂ മാത്‍സ് പരീക്ഷ   25  - 11  - 2017  (ശനി ) ന്  നടത്തപ്പെടുന്നതാണ്.   ആയതിനാൽ ന്യൂ മാത്‍സ് പരീക്ഷ സംബന്ധിച്ച നിർദ്ദേശ്ശങ്ങൾ എല്ലാ പ്രധാനാദ്ധ്യാപകരും പരീക്ഷയെഴുതേണ്ട വിദ്യാർഥികൾക്ക്  നൽകേണ്ടതാണ്.

ഓ ബി സി  പ്രീമെട്രിക് സ്കോളർഷിപ്പ്  2017  - 18  വിജ്ഞാപനം സംബന്ധിച്ച അറിയിപ്പ്. 

സംസ്ഥാനത്തെ  സർക്കാർ /  എയിഡഡ്  സ്കൂളുകളിൽ 1  മുതൽ 10  വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന പിന്നോക്ക സമുദായങ്ങളിൽ പെടുന്ന ( ഓ ബി സി  വിഭാഗം) വിദ്യാർത്ഥികൾക്ക് 2017  - 18  വർഷത്തെ ഓ ബി സി പ്രീ മെട്രിക് സ്കോളര്ഷിപ്പിനായുള്ള നിശ്ചിത മാതൃകയിലുള്ള   അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 24  - 11  - 2017  ആണ് . അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും ശരിയാണ് എന്ന്  പ്രധാനാധ്യാപകർ ഉറപ്പു വരുത്തേണ്ടതാണ് . ലഭ്യമാകുന്ന അപേക്ഷകരുടെ വിവരങ്ങൾ  ( 2017  നവംബർ  13  മുതൽ ഡിസംബർ 5  വരെ ) www.scholarship.itschool.gov.in  എന്ന വെബ്സൈറ്റ് വഴി പ്രധാനാദ്ധ്യാപകർ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് www.bcdd.kerala.gov.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുക.

വ്യാഴാഴ്‌ച, നവംബർ 09, 2017

അറിയിപ്പ് 

മൂന്നാം  വോള്യ  പാഠപുസ്തകത്തിത്തിന്റെ  excess /shortage  പ്രൊഫോർമ   താഴെ  കൊടുക്കുന്നു . പ്രൊഫൊർമ  പൂരിപ്പിച്ച്  10  -11 -17  ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്  

പ്രധാനാധ്യാപകരുടെ പ്രത്യേക ശ്രദ്ധക്ക്

2017-18 വര്‍ഷം സര്‍ക്കാര്‍ /AIDED/UN AIDED(അംഗീകൃതം ) വിദ്യാലയങ്ങളില്‍ ഉള്ള IED കുട്ടികളുടെ എണ്ണവും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ള അടിസ്ഥാന സൌകര്യവും സംബന്ധിച്ചുള്ള വിവരങ്ങള്‍ ബ്ലോഗിൽ  ചെയ്തിട്ടുള്ള പ്രോഫോര്‍മയില്‍ ശേഖരിച്ചു എത്രയും പെട്ടെന്ന് ഓഫിസിലേക്കു അയക്കേണ്ടതാണ്.IED കുട്ടികളായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡവും  ഇതോടൊപ്പം അറിവിലേക്കായി ഉള്ളടക്കം ചെയ്യുന്നു

ഉപജില്ലയിലെ എല്ലാ പ്രധാനാദ്ധ്യാപകരുടെയും സ്കൂൾ മാനേജർമാരുടെയും  പ്രത്യേക ശ്രെദ്ധക്ക് 

             പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശ പ്രകാരം നിയമപരമായി ഇംഗ്ലീഷ് ഭാഷയും സംസ്ഥാനത്തെ ന്യൂന പക്ഷ  ഭാഷകളായ തമിഴ്, കന്നഡ എന്നിവയും ഉപയോഗിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള സംഗതികളിലൊഴികെ , പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും മറ്റു വിദ്യാഭ്യാസ  ഓഫീസുകളിലും സ്കൂളുകളിലും സമർപ്പിക്കപ്പെടുന്ന ഹർജികളും കത്തുകളും മറ്റും മാതൃഭാഷയായ മലയാളത്തിൽ തന്നെയായിരിക്കണമെന്ന്  അറിയിക്കുന്നു.

 ഗൈൻ പി എഫ്  വളരെ അടിയന്തിരം 
 എല്ലാ എയ്ഡഡ് പ്രധാനാധ്യാപകരും ഗൈൻ പി എഫ് സംബന്ധിച്ച  സർക്കുലറിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ് കൂടാതെ എല്ലാ എയ്ഡഡ് ജീവനക്കാരുടെയും 2016-17  വർഷത്തെ എബിസിഡി സ്റ്റേറ്റുമെന്റും ഒബി ലോൺ ഓപ്പണിങ് ബാലൻസ് എന്നിവ എന്റർ ചെയ്ത് വെരിഫൈ ചെയ്യേണ്ടതാണ് . ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിനായി  ഇതോടൊപ്പമുള്ള പ്രൊഫോര്മ പൂരിപ്പിച്ചു 13-11-2017  നുള്ളിലായി എ.ഇ.ഓ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .ഈ കാര്യത്തിൽ ഒരു വീഴ്ചയും വരുത്തരുതെന്നു ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു .ഇവിടെ ക്ലിക്ക് ചെയ്യുക നിർദേശം ,proforma
എല്ലാ എയ്ഡഡ് പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക

2016 -17  വർഷത്തെ ക്രഡിറ് കാർഡ് തയ്യാറാക്കുന്നതിനായി ഗൈൻ പി എഫ് സൈറ്റിൽ എല്ലാ കെ എ എസ് ഇ പി എഫ് വരിക്കാരുടെയും 2016 -17  വർഷത്തെഓപ്പണിങ് ബാലൻസും കുറവ് ചെയ്യേണ്ട ഡി എ അരിയറുകളും  ഓ ബി  ലോൺ വിവരങ്ങളും 2  ദിവസത്തിനകം അപ്പ് ഡേറ്റ്  ചെയ്യേണ്ടതാണ് .അതിനുശേഷം റിപ്പോർട്ട് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

ബുധനാഴ്‌ച, നവംബർ 08, 2017


6-11-17

ഉച്ചഭക്ഷണ പരിപാടി
എം.എൽ.എ ഫണ്ടുപയോഗിച്ച് മുട്ടയും പാലും വിതരണം ചെയ്യുന്നതിനായി മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് ആദ്യ ഘട്ടം തുക അനുവദിച്ചതിന്റെ വിശദാംശങ്ങൾ
                   വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക. പേജ് 1 പേജ്2






ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ് 2018. 6 ക്ലാസ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ . എ .ഇ .ഒ. ഓഫീസിൽ എത്തിയിട്ടുണ്ട്   
 8 - 11 - 2017  മുതൽ വിതരണം ചെയ്യുന്നതാണ്

ചൊവ്വാഴ്ച, നവംബർ 07, 2017

കേരള റാലി ഫോർ സയൻസ് എന്ന പേരിൽ നവംബർ 7 മുതൽ 14 വരെ വിപുലമായ ശാസ്ത്ര പ്രചാരണ പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ ശാസ്ത്ര സംഘടനകളും ചേർന്ന് സംഘടിപ്പികുവാൻ വിദ്യാഭ്യാസ മന്ത്രി ചെയർമാനായിട്ടുള്ള സംസ്ഥാന സമിതി
തീരുമാനിച്ചിട്ടുണ്ട് .മേരി ക്യൂറി, സി.വി.രാമൻ ഇവരുടെ ജന്മദിനം മുതൽ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനംവരെയാണ് പരിപാടിനവംബർ 7 ന് എല്ലാ സ്കൂളുകളിലും ശാസ്ത്ര അസംബ്ലിയും വാരാചരണ കാലത്ത് രാവിലെ 9.30 മുതൽമേരി ക്യൂറി, നെഹ്റു ഇവരുടെ ജീവിതവും ശാസ്ത്രവും എന്ന വിഷയത്തിൽ സ്കൂളുകളിലെ എല്ലാ ക്ലാസ്സ് മുറികളിലും ഉള്ളടക്കം ചെയ്ത ടlide പ്രകാരംഅധ്യാപകനും വിദ്യാർത്ഥികളുടെ ടീം ചേർന്ന് സ്സെടുക്കേണ്ടതാണ്.നവംബർ 14 ന് സ്കൂളിനകത്ത് ശാസ്ത റാലിയും സംഘടിപ്പിക്കാവുന്നതാണ്.നവംബർ 14 ന് ജില്ലാ ശാസത്ര റാലിയും നടക്കും. സ്കൂൾ തല പ്രവർത്തനങ്ങൾ മാതൃകപരമായി സംഘടിപ്പിച്ച് മാധ്യമ ചാരണം നൽകണം. പ്രവർത്തന റിപ്പോർട്ട് മേൽ ഓഫീസ്കൾക്ക് നൽകണം

                     വിശ്വസ്തതയോടെ

                              കെ.വി.സുമേഷ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ചെയർമാൻ റാലി ഫോർ സയൻസ്
                                  ടി.പി പത്മനാഭൻ
കോർഡിനേറ്റർ,
ശാസത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ
                                  വി.വി.ശ്രീനിവാസൻ
ജനറൽ കൺവീനർ

ശനിയാഴ്‌ച, നവംബർ 04, 2017

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ്  07 .11 .2017 ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിമുതൽ 4 മണിവരെ NISLP സ്കൂൾ പാലോട്ടുപള്ളിയിൽ വെച്ച് ചേരുന്നതാണ്.എല്ലാ LP,UP,HS അറബിക് അദ്ധ്യാപകരെയും പങ്കെടുപ്പിക്കേണ്ടതാണ്.
വളരെ അടിയന്തിരം 

15  വയസ്സ് വരെയുള്ള മുഴുവൻ സ്കൂൾ വിദ്യാർത്ഥികളും 2017  നവംബർ 9  നുള്ളിൽ മീസിൽസ് റൂബെല്ല വാക്സിൻ നടത്തി എന്ന് പ്രധാനാദ്ധ്യാപകർ  ഉറപ്പു വരുത്തേണ്ടതാണെന്നും  , തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമായും  ആരോഗ്യവകുപ്പുമായും ബന്ധപെട്ടു ഈ കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിക്കുന്നു .

വളരെ അടിയന്തിരം 

പൊതു വിദ്യാഭ്യാസ  സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി സ്കൂളുകളിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് എല്ലാ പ്രധാനാദ്ധ്യാപകരും 06 - 11 - 2017തിങ്കളാഴ്ച്ച  ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ബഹു. വിദ്യാഭ്യാസ മന്ത്രിക്കും പൊതു വിദ്യാഭ്യാസ  ഡയറക്ടർക്കും ഇതു സംബന്ധിച്ചു ക്രോഡീകരിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം കൂടാതെ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണെന്നു അറിയിക്കുന്നു.

ഊർജ്ജോത്സവം2017
സ്മാർട്ട് എനർജി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്ത സ്കൂളുകളിലെ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന മത്സര പരിപാടികളേക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. മത്സരപരിപാടികൾ 2017 നവംബർ 5 ഞായറാഴ്ച ജി.വി.എച്ച്.എസ്.എസ് കതിരൂരിൽ വെച്ച് നടക്കുന്നതാണ്‌.

വ്യാഴാഴ്‌ച, നവംബർ 02, 2017

MATHS FAIR 2017 NOVEMBER

over all point without QuiZ 


OVER ALL POSITIONS With Quiz Points

LP       Ist   GUPS Mattannur  26 points
          IInd  Kallur New UPS   24 points
          IIIrd  GLPS Kanhilery   20 poinrs

UP   1 14755 - GUPS Mattannur 32
        2 14014 - Koodali HSS  30
        3 14775 - Kanhileri UPS  28


HS  1 14014 - Koodali HSS  103
        2 14049 - Mattannur HSS 73
        3 14020 - GHSS Mambaram 67

HSS         I st  Koodali HSS     97 points and
                I st GVHSS Edayannur 97 points
                II nd Mattannur HSS  35 points
                III rd KPCHSS Pattanur 26 points     

SOCIAL SCIENCE FAIR 2017 NOVEMBER

SCIENCE FAIR 2017 RESULT  Click hereSOCIAL RESULT 
 OVER ALL POINTS