ബുധനാഴ്‌ച, മേയ് 31, 2017

VERY URGENT

സ്ക്കൂള്‍ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് 
01/06/2017 നു രാവിലെ 8.30 മുതല്‍ 11 മണി വരെ ആകാശവാണിയിലൂടെയുള്ള
ബഹു. ആരോഗ്യവകുപ്പു മന്ത്രിയുടെ  തല്സമയ സന്ദേശം 
 എല്ലാ വിദ്യാലയങ്ങളിലും സര്‍ക്കുലര്‍ പ്രകാരം നടപ്പിലാക്കേണ്ടതാണ് .
    
                                        സര്‍ക്കുലര്‍
           

ബുധനാഴ്‌ച, മേയ് 24, 2017

ഈ വര്‍ഷം ആറാം പ്രവൃത്തി ദിവസത്തെ കണക്കുകള്‍ സമര്‍പ്പിക്കേണ്ടത് സമ്പൂര്‍ണ്ണ വഴിയാണെന്ന് അറിയിപ്പുകള്‍ വന്നു കഴിഞ്ഞു. അതുകൊണ്ട് എത്രയും പെട്ടന്നു തന്നെ സ്‌ക്കൂളിലുള്ള എല്ലാ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് എല്ലാ പ്രധാന അദ്ധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. ആണ്‍, പെണ്‍, ജാതി, മതം, ഭാഷ എന്നീ വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി എടുക്കപ്പെടുന്നതാണെന്നാണ് അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് എല്ലാ വിവരങ്ങളും കൃത്യമാക്കാന്‍ അധ്യാപകരും ജാഗ്രത പുലര്‍ത്തുമല്ലോ. ആറാം പ്രവൃത്തി ദിവസം സംബന്ധിച്ച് സമ്പൂര്‍ണ്ണയില്‍ റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന രീതിയെപ്പറ്റി ചുവടെ നല്‍കിയിരിക്കുന്നത് കാണുക.

sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ. ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്. സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.

കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.


  • Sampoorna school login ചെയ്യുമ്പോള്‍ dash board-ല്‍ 'Sixth working day' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന 'School Proforma' എന്ന page-ല്‍ മുഴുവന്‍ വിവരങ്ങളും enter ചെയ്ത് ശരിയെന്നുറപ്പുവരുത്തി save ചെയ്യുമ്പോള്‍ 'sixth working day report' മെനു ലഭിക്കും. (Proforma fill ചെയ്ത് save ചെയ്താല്‍ മാത്രം)
  • Sampoorna-യില്‍ നിലവില്‍ ഉള്ള (Batch 2017) കുട്ടികളുടെ consolidation-ല്‍ caste wise, Language/Medium wise, റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
  • 'Sixth working day report'ല്‍ കുട്ടികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കുട്ടുകളുടെ എണ്ണം വ്യാത്യാസമായി കാണുകയാണെങ്കില്‍ Synchronize option ഉപയോഗിക്കാവുന്നതാണ്. അഡ്മിഷന്‍ ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. റിപ്പോര്‍ട്ട് ഒരിക്കല്‍ ജനറേറ്റ് ചെയ്തതിനുശേഷം പുതിയ അഡ്മിഷനുകള്‍ ഉണ്ടാവുകയോ, റിമൂവല്‍/റ്റി.സി നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും Synchronize ചെയ്താല്‍ മാത്രമേ പ്രസ്തുത എണ്ണം റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുകയുള്ളൂ. Caste wise, Medium/language wise എന്നിങ്ങനെ രണ്ടുതരത്തിലുള്ള Synchronization ആണ് ലഭ്യമാക്കിയിട്ടുള്ളത്. കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസം കാണുകയാണെങ്കില്‍ ഈ രണ്ടും റിപ്പോര്‍ട്ടും Synchronize ചെയ്ത് ശരിയാക്കേണ്ടതാണ്. പ്രസ്തുത സൗകര്യം ആറാം പ്രവര്‍ത്തി ദിവസത്തില്‍ നിശ്ചിത സമയം വരെ മാത്രമേ ലഭ്യമായിരിക്കുകയുള്ളൂ.
  • Report-ല്‍ കാണുന്ന കുട്ടികളുടെ എണ്ണം ശരിയാണെന്ന് ഉറപ്പുവരുത്തി മാത്രം confirm ചെയ്യുക.
  • ഒരിക്കല്‍ confirm ചെയ്തുകഴിഞ്ഞാല്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ആവശ്യമായി വന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അതത് AEO (LP, UP), DEO (HS)-യുമായി ബന്ധപ്പെടേണ്ടതാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്പോള്‍ തന്നെ confirm ചെയ്യേണ്ടതുമാണ്.
  • Confirm ചെയ്ത് കഴിഞ്ഞാല്‍ Reportകളുടെ print എടുക്കാന്‍ കഴിയും. 3 Report-കളാണ് നല്‍കിയിട്ടുണ്ട്. ഇവ ശരിയായി പ്രിന്റ് ചെയ്ത് HM സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
  • School details confirm ചെയ്ത് കഴിഞ്ഞാല്‍ AEO/DEO verify ചെയ്യുന്ന status-ഉം അറിയാന്‍ കഴിയും.
23-5-17

22-5-17
21-5-17
19-5-17

ഞായറാഴ്‌ച, മേയ് 14, 2017



Link you PAN with Aadhaar

>> Sunday, May 14, 2017

ജൂലൈ ഒന്നു മുതല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍ ഇ ഫയല്‍ ചെയ്യുന്നതിന് PAN Card Number ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിരിക്കുന്നു. ഒട്ടു മിക്ക പേരുടെയും ആധാര്‍ കാര്‍ഡിലെ പേരും പാന്‍ കാര്‍ഡ് നമ്പറിലെ പേരും വ്യത്യസ്തമായതിനാല്‍ രണ്ടും ലിങ്ക് ചെയ്യാന്‍ ഇത് വരെ സാധിച്ചിരുന്നില്ല.
എന്നാല്‍ പേരില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇപ്പോള്‍ രണ്ടും എളുപ്പത്തില്‍ ലിങ്ക് ചെയ്യാവുന്നതാണ്. (രണ്ടിലും ചേർത്ത ജനന തിയ്യതിയും Gender ഉം ഒന്നായിരിക്കണം.) ഇതിന് ആദ്യമായി E Filing സൈറ്റ് തുറക്കുക. അഡ്രസ്‌ ഇതാണ്. "www.incometaxindiaefiling.gov.in".
CLICK HERE for E Filing web site
Press Release from Central Board of Direct Taxes

Read More | തുടര്‍ന്നു വായിക്കുക
13-5-17

വ്യാഴാഴ്‌ച, മേയ് 11, 2017

11-5-17
9-5-17
4-5-17
28-4-17
21-4-17
12-4-16

ചൊവ്വാഴ്ച, മേയ് 09, 2017

2016-17 വര്‍ഷത്തെ ന്യുനപക്ഷ പ്രിമെട്രിക് സ്കോളര്‍ഷിപ് പുതുക്കുന്നതിനുള്ള സ്കൂള്‍തല സൂക്ഷ്മപരിശോധന  9.5.2017 ന് പൂര്‍ത്തീകരിക്കേണ്ടതാണ് .
                                   
                                           സര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യുക .

വെള്ളിയാഴ്‌ച, മേയ് 05, 2017

എല്ലാ എയിഡഡ്  സ്കൂള്‍ ഹെഡ് മാസ്റ്റര്‍ മാരുടെയും ശ്രദ്ധയക്ക്


      അധ്യാപക ബാങ്ക് 

               ഉത്തരവ്  ( Click Here )