ഞായറാഴ്‌ച, ഫെബ്രുവരി 28, 2016

പെന്‍ഷന്‍ പരിഷ്‌കരണത്തിന് അപേക്ഷ                                    നല്‍കണം
സംസ്ഥാനത്തെ ട്രഷറികള്‍ വഴി പെന്‍ഷന്‍ വാങ്ങുന്ന എല്ലാ പെന്‍ഷന്‍കാരും പെന്‍ഷന്‍ പരിഷ്‌കരണത്തിനുളള അപേക്ഷയുടെ മൂന്ന് കോപ്പികള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട ട്രഷറികളിലും ബാങ്കുകള്‍ വഴി പെന്‍ഷന്‍ വാങ്ങുന്ന എല്ലാ സംസ്ഥാന പെന്‍ഷന്‍കാരും പെന്‍ഷന്‍ പരിഷ്‌കരണത്തിനുളള അപേക്ഷയുടെ മൂന്ന് കോപ്പികള്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട ബാങ്കിലും സമര്‍പ്പിക്കേണ്ടതാണെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും നിര്‍ദ്ദേശങ്ങളും www.finance.kerala.gov.in എന്ന വെബ്‌സെറ്റില്‍ ലഭ്യമാണ്
   നോണ്‍ ഗസറ്റഡ് ഓഫീസര്‍മാരുടെ പേ       
                             ഫിക്‌സേഷന്‍                                                                                          
നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിന് എന്‍.ഐ.സി. സ്പാര്‍ക്കില്‍ പ്രത്യേക സംവിധാനമൊരുക്കി. തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പേ ഫിക്‌സ് ചെയ്യാന്‍ എല്ലാ ഡി.ഡി.ഒ.മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തണം. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍www.info.spark.gov.in, spark.gov.in/webspark, finance kerala.gov.inഎന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പുതുക്കിയ ശമ്പളത്തില്‍ വരുമാന നികുതി ഈടാക്കേണ്ടതുണ്ടെങ്കില്‍ ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നുതന്നെ അത് ഈടാക്കുന്നുവെന്ന് ഡി.ഡി.ഒ.മാര്‍ ഉറപ്പുവരുത്തണമെന്നും ഇത് സംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
    കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്
സംസ്ഥാനത്തെ ആറ് വയസുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്റെ ഭാഗമായി ആറു വയസ്സുവരെ പ്രായമുളള കുട്ടികളെ രക്ഷകര്‍ത്താക്കള്‍ അടുത്തുളള അക്ഷയകേന്ദ്രത്തിലോ അങ്കണവാടി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടോ മാര്‍ച്ച് 31 ന് മുമ്പ് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. കുട്ടികളുടെ ആധാര്‍ രജിസ്‌ട്രേഷന് അക്ഷയകേന്ദ്രത്തിനോ മറ്റ് ഏജന്‍സികള്‍ക്കോ ഫീസ് നല്‍കേണ്ടതില്ല. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആധാര്‍ എന്റോള്‍മെന്റ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള അങ്കണവാടി കേന്ദ്രങ്ങളുമായി ബന്ധപ്പെടാം

വെള്ളിയാഴ്‌ച, ഫെബ്രുവരി 26, 2016

                                             അറിയിപ്പ്  - അടിയന്തിര ശ്രദ്ധയ്ക്ക് 

പ്രതിഭാ പുരസ്‌കാരം           2016 മാർച്ച്‌  5 ന്     



മട്ടന്നൂർ ഉപജില്ലയിലെ  2015-16  വർ ഷ ത്തെ  കലാ കായിക ശാസ്ത്ര പ്രതിഭകളെ അനുമോദിക്കുന്നതിനു താഴെ പറയുന്ന  കുട്ടികളുടെ  പേര് , ക്ലാസ് , സ്‌കൂൾ ,ഇനം , സ്ഥാനം , ഗ്രേഡ്  ഇവ  വ്യക്തമാക്കുന്ന  list  പ്രഥ മാധ്യാ പകർ   29-ഫിബ്രവരി   2016 നു തിങ്കളാഴ്ച  5 മണിക്കു  മുൻപായി  എ ഇ ഓ  ഓഫീസിൽ  എത്തിക്കണം

  
കലാമേള 

 LP  വിഭാഗം -ഉപജില്ലാടിസ്ഥാനത്തിൽ  2 ഓ  അതിൽ കൂടുതലോ  ഒന്നാം  സ്ഥാനം  നേടിയവർ U P  വിഭാഗം - ജില്ല തലത്തിൽ  ഒന്നാം  സ്ഥാനം  നേടിയവർ H S / H S S  - സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ 

ശാസ്ത്രമേള

 LP  വിഭാഗം-ജില്ലാ്ാടിസ്ഥാനത്തിൽ ഒന്നും  രണ്ടും  സ്ഥാനം  നേടിയവർ U P  വിഭാഗം- സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ H S / H S S-   സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ 
സ്പോർട്സ്

 LP  വിഭാഗം- -ഉപജില്ലാടിസ്ഥാനത്തിൽ  2 ഓ  അതിൽ കൂടുതലോ  ഒന്നാം              സ്ഥാനം  നേടിയവർ U P  വിഭാഗം- ജില്ലാടിസ്ഥാനത്തിൽ ഒന്നും  രണ്ടും  സ്ഥാനം  നേടിയവർH S / H S S-   സംസ്ഥാന/നേഷണൽ  തലത്തിൽ  ഒന്നും  രണ്ടും  സ്ഥാനം  നേടിയവർ
ഗെയിംസ്

 നേഷണൽ  ലെവലിൽ  പങ്കെടുത്തവർ

NuMATS 

സംസ്ഥാന തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ

INSPIRE AWARD

സംസ്ഥാന/ ദേശീയ  തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ  

ബാലശാസ്ത്ര കോൺഗ്രസ്

 സംസ്ഥാന/ ദേശീയ  തലത്തിൽ  ഏ  ഗ്രേഡ്   നേടിയവർ
                                                                  ഏ ഇ ഓ  മട്ടന്നൂർ 









തിങ്കളാഴ്‌ച, ഫെബ്രുവരി 15, 2016



           LSS, USS Examination - Hall Ticket Download

*LSS, USS പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ശേഷം പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിക്കണം. അതിനുശേഷം ഹാൾടിക്കറ്റുകൾ തിരികെവാങ്ങി അതാത് സ്കൂളുകളിൽ നിന്ന് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം.**Hall Ticket Download ..... Click Here**LSS Examination: ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ (പേപ്പർ 2) ഉച്ചയ്ക്ക് 1.30 മുതൽ 3 മണിവരെ ആയിരിക്കും.* 


ചൊവ്വാഴ്ച, ഫെബ്രുവരി 09, 2016

                                                            SPARK NOTICE

1) This is to bring to the kind notice of all that as per the instructions of the Ministry of Finance, Government of India, Policy payments by cheque are not allowed at all.All Policy payments can now be made only by direct credit to the Bank account registered under the LIC Policy. Complete the form (Please note to fill in the correct Policy numbers after verifying your Policy Certificate) and send it to the servicing office of LIC of India along with self attested copy of the first page of your Bank passbook or a Cancelled Cheque leaf.

2) All DDOs under Secretariat Sub Treasury and District Treasury, Trivandrum are informed that e-submission of bills of non salary claims of employees (such as GPF, TA, MR, leave surrender etc.) is mandatory wef 1.2.2016.

3) ALL DDOs ARE INFORMED THAT GOK IS ORGANIZING NPS SERVICE WEEK DURING 1-6 FEB 2016 AT ALL THE TREASURIES TO CREATE AWARENESS AMONG NPS SUBSCRIBERS. HENCE ALL DDOs ARE REQUESTED TO DIRECT THE NPS SUBSCRIBERS UNDER THEM TO CONTACT WITH THEIR RESPECTIVE TREASURIES FOR MORE DETAILS AND TO PARTICIPATE THE PROGRAMME.
     വിക്ടേഴ്‌സില്‍ തത്സമയം പത്താംക്ലാസ്

വിക്ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസില്‍ ഇന്ന് (ഫെബ്രുവരി പത്ത്) വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. വിക്ടേഴ്‌സിന്റെ ടോള്‍ഫീ നമ്പരായ 1800 429 877 -ല്‍ വിളിച്ച് സംശയ നിവാരണം നടത്താം. ഒരാ പരീക്ഷയുടെയും തലേ ദിവസം അതത് വിഷയത്തിലെ രണ്ട് അധ്യാപകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. പുന:സംപ്രേഷണം പരീക്ഷാദിവസം രാവിലെ 6.30 മുതല്‍ 8.30 വരെ. 

വ്യാഴാഴ്‌ച, ഫെബ്രുവരി 04, 2016

നിയമസഭാ തെരെഞ്ഞടുപ്പ് : സ്ഥലം മാറ്റം സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് ഇന്‍ഡ്യന്‍ തെരെഞ്ഞടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് സെക്രട്ടറിമാരും വകുപ്പ് തലവന്‍മാരും ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പുമായി നേരിട്ടു ബന്ധമുള്ള ഒരു ഓഫീസറും നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ തുടരാന്‍ അനുവദിക്കില്ല. ജില്ലാ തെരെഞ്ഞടുപ്പ് ഓഫീസര്‍, ജില്ലാ തെരെഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍,അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, തഹസീല്‍ദാര്‍, ബി. ഡി. ഒ എന്നിവരെ കൂടാതെ തെരെഞ്ഞടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ ഉദ്യേഗസ്ഥരും ഈ നിര്‍ദ്ദേശത്തിന്റെ പരിധിയില്‍ വരും. തിരഞ്ഞെടുപ്പിനു നിയോഗിക്കാന്‍ സാധ്യത ഉള്ളവര്‍ക്കും പോലീസ് വകുപ്പില്‍ റേഞ്ച് ഐ. ജി, ഡി. ഐ. ജി,സായുധസേന കമാന്‍ഡന്റ്, എസ്. എ. പി, എസ്. പി. അഡീഷണല്‍ എസ്. പി, പോലീസ് സബ് ഡിവിഷന്‍ ഹെഡ്, തിരഞ്ഞെടുപ്പ് സമയത്ത് സേനയെ വിന്യസിക്കാന്‍ ചുമതലപ്പെട്ട ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കും ഈ നിര്‍ദ്ദേശം ബാധകമായിരിക്കും. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരെ അവരുടെ അസംബ്‌ളി നിയോജക മണ്ഡലങ്ങളില്‍ നിയമിക്കാന്‍ പാടുള്ളതല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പ് അച്ചടക്ക നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെയും നിയോഗിക്കാന്‍ പാടില്ല. കോടതിയില്‍ ക്രിമിനല്‍ കേസ് നിലവിലുള്ള ആരെയും തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കരുത്. സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചവര്‍ അടിയന്തിരമായി സ്ഥലംമാറ്റം ലഭിച്ച സ്ഥലങ്ങളില്‍ ജോലിയില്‍ പ്രവേശിക്കണം. സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവുകളും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കണം. വോട്ടര്‍ പട്ടിക പുന:പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷവും ചീഫ് ഇലക്ടറല്‍ ഓഫീസറുമായി കൂടി ആലോചിച്ചാകണം. ആറ് മാസത്തിനകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ മേല്‍പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒഴികെ മറ്റൊരിടത്തുമുള്ള സര്‍വീസ് ദീര്‍ഘിപ്പിച്ചവരെയും പുനര്‍ നിയമനം ലഭിച്ചവരെയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ നിയോഗിക്കാന്‍ പാടുള്ളതല്ലെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.