ഞായറാഴ്‌ച, ജൂലൈ 19, 2015

മെഡിക്കല്‍ ക്യാമ്പ് 21 മുതല്‍


മട്ടന്നൂര്‍: സര്‍വശിക്ഷാ അഭിയാന്‍ മട്ടന്നൂര്‍ ബി.ആര്‍.സി. വിഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് 21 മുതല്‍ മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി ഉപകരണങ്ങള്‍ വിതരണംചെയ്യുന്നു. 21-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ മാനസിക വൈകല്യമുള്ളവര്‍, 23-ന് രാവിലെ പത്തുമുതല്‍ കാഴ്ചവൈകല്യമുള്ളവര്‍, 25-ന് രാവിലെ 10 മുതല്‍ അസ്ഥിവൈകല്യമുള്ളവര്‍, 28-ന് ഉച്ചയ്ക്ക് ഒന്നുമുതല്‍ കേള്‍വിവൈകല്യമുള്ളവര്‍ എന്നിവര്‍ക്കാണ് ക്യാമ്പ്. അര്‍ഹരായ വിദ്യാര്‍ഥികളെ രക്ഷിതാക്കളോ അധ്യാപകരോ ക്യാമ്പിലെത്തിക്കേണ്ടതാണ്
ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍


മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ എല്‍.പി., യു.പി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം 21 മുതല്‍ തുടങ്ങും. മട്ടന്നൂര്‍, മാലൂര്‍, മാങ്ങാട്ടിടം എന്നിവിടങ്ങളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് ശിവപുരം എച്ച്.എസ്.എസ്സിലും കൂടാളി, കീഴല്ലൂര്‍, വേങ്ങാട് എന്നിവിടങ്ങളിലുള്ളവര്‍ക്ക് എടയന്നൂര്‍ ജി.എച്ച്.എസ്.എസ്സിലുമാണ് പരിശീലനം. യു.പി. വിഷയങ്ങള്‍ക്ക് മട്ടന്നൂര്‍ ഗവ. യു.പി. സ്‌കൂളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ടെക്സ്റ്റ് ബുക്ക്, ഹാന്‍ഡ് ബുക്ക്, മുന്നേറ്റം ഗണിതസഹായി (യു.പി. ഗണിതം) എന്നിവ കൊണ്ടുവരണം. 

പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.

സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ)  176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.)   പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത  കാരണം ടി ഉത്തരവ് , പുതിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.
വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും ജൂലായ് 19 ന് ഞായറാഴ്ചജില്ലാ ടെക്സ്റ്റ്‌ബുക്ക്‌ ഹബ്ബിൽ നിന്നും (കാനത്തൂർ യു പി സ്കൂൾ) കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റിയ പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 20 ന് തന്നെസ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്.ജൂലായ് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പാഠപുസ്തകം വിതരണംപൂർത്തീകരിക്കണം. 
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് തിങ്കളാഴ്ച തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.


Contact . 04902474170

ചൊവ്വാഴ്ച, ജൂലൈ 07, 2015

08/07/2015 വൈകീട്ട് 4മണിയ്ക്ക് മുമ്പായി, ഓരോ സ്കൂളും ഇവിടെ ക്ലിക്ക് ചെയ്ത് ഇന്റന്റ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്
ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പ്
2015-16 വർഷത്തെ ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളർഷിപ്പുമായി ബന്ധ്പ്പെട്ട് ഹെഡ്മാസ്റ്റർമാർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
                            അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ടി.ഡി.എസ്
2015 മാർച്ച് ,ഏപ്രിൽ,മെയ് മാസങ്ങളിലെ ശമ്പളബില്ലിൽ (1-4-2015 മുതൽ 31-5-2015വരെ)കുറവ് ചെയ്ത ആദായനികുതിയുടെ ക്വാർട്ടർലി ടി.ഡി.എസ് ഈ മാസം 31 നു മുമ്പായി ഫയൽ ചെയ്യണമെന്ന് എല്ലാ പ്രധാനാധ്യാപകരേയും അറിയിക്കുന്നു.
പ്രവർത്തന കലണ്ടർ 
2015 ജൂലൈ മാസത്തിലെ വിദ്യാലയ പ്രവർത്തന കലണ്ടറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.