ശനിയാഴ്‌ച, ജൂൺ 28, 2014

Pre-matric Schoarship (Minority)

>> WEDNESDAY, JUNE 25, 2014

കടപ്പാട്:മാത് സ് ബ്ലോഗ്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു.അനുവദിക്കുന്ന തുക, നേരിട്ട് കുട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുന്നുവെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിലെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് വേണ്ടി അപേക്ഷിക്കാന്‍ കഴിയുക. അപേക്ഷകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. മാത്രമല്ല, അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകരുതെന്നും നിബന്ധനയുണ്ട്. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല. 2014 ജൂലൈ 31 വരെ അപേക്ഷിക്കാം. 2014-2015 ലേക്കുള്ള ന്യൂനപക്ഷ വിഭാഗം പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള N2/21836/2014/DPI നമ്പര്‍ അപേക്ഷാഫോറത്തില്‍ മാത്രമേ അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടുള്ളു. വരുമാനം, മതം എന്നിവയെ സംബന്ധിക്കുന്ന സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. കുട്ടികളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് സൈറ്റിലേക്ക് സ്ക്കൂളുകളില്‍ നിന്നു ഡാറ്റാ എന്‍ട്രി നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനേയും കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.

Read More | തുടര്‍ന്നു വായിക്കുക

വെള്ളിയാഴ്‌ച, ജൂൺ 20, 2014

പോഷകാഹാര അവബോധം - ഏകദിന പരിശീലനം
സ്കൂൾ അദ്ധ്യാപകർക്കുള്ള പ്രായോഗിക പോഷകാഹാര അവബോധം സംബന്ധിച്ച എകദിന പരിശീലനം 27-6-2014ന് രാവിലെ 9.30ന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ(കളക്ട്രേറ്റിന് സമീപം എസ്.പി ഓഫീസിന് എതിർവശം) വച്ച് നടക്കുന്നതാണ്.ഓരോ സ്കൂളിൽ നിന്നും യു.പി വിഭാഗത്തിലെ സയൻസ് അദ്ധ്യാപിക/അദ്ധ്യാപകനും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബയോളജി അദ്ധ്യാപിക/അദ്ധ്യാപകനും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ഉച്ചഭക്ഷണം ക്യാമ്പിൽ നിന്നും നൽകുന്നതാണ്.

ഞായറാഴ്‌ച, ജൂൺ 15, 2014

Data Collection of School Employees

Data Collection of School Employees

>> SATURDAY, JUNE 14, 2014

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 16. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെവിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 01.06.2014 നുള്ള ജീവനക്കാരുടെ വിശദാംശങ്ങള്‍ ഐടി@സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employeesഎന്ന വെബ്സൈറ്റിലാണ് നല്‍കേണ്ടത്.
  • സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണയില്‍ വിവരം ഉള്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്​വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സ്ഥിരം ജീവനക്കാരുടേയും എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാലയങ്ങളില്‍ 01.06.2014 വരെ നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടേയും വിശദാംശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തേണ്ടതാണ്.
  • അധ്യാപകരുടേതടക്കമുള്ള ഓരോ ജീവനക്കാരുടേയും Name of Employee, PEN, Designation, Date of Birth, Date of Joining in Regular Service എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ വഴി ശേഖരിക്കുന്നത്.
  • ഓരോ സ്ക്കൂളിലേയും നിയമാനുസൃതമുള്ള എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങള്‍ യഥാസമയം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത് അതതു സ്ക്കൂള്‍ പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വമാണ്. ഇത് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
  • ജീവനക്കാരുടെ PEN (Permanent Employee Number) നിര്‍ബന്ധമായി ഉള്‍പ്പെടുത്തേണ്ടതാണ്. PEN ലഭിക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ സ്ക്കൂള്‍ അധികൃതര്‍ അത് ലഭ്യമാക്കേണ്ടതാണ്
  • ഇവിടെ ചേര്‍ക്കേണ്ട വിവരങ്ങള്‍ SPARK ല്‍ നിന്നും ലഭ്യമാക്കാം. SPARK ല്‍ ലോഗിന്‍ ചെയ്ത ശേഷം, Salary Matters / Other Reports / GPF Subscribers Details OR GIS Subscribers Details എന്ന ക്രമത്തില്‍ പ്രവേശിക്കുക.ഇവിടെ നിന്നും കിട്ടുന്ന PDF റിപ്പോര്‍ട്ടില്‍ നിന്നും മേല്‍പറഞ്ഞ വിവരങ്ങള്‍ ലഭിക്കും. ഇതിലെ Date of Joining ല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍, ആയത്, Service Matters / Personal Details / Present Service Details ല്‍ തിരുത്തിയശേഷം വീണ്ടും റിപ്പോര്‍ട്ട് എടുത്താല്‍ മതി. Date of Birth ലെ തെറ്റ് Service Matters / Personal Details ലും തിരുത്താവുന്നതാണ്.Data Collection ന്റെ സൈറ്റില്‍ തന്നെ വിവരങ്ങള്‍ Edit ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

തിങ്കളാഴ്‌ച, ജൂൺ 09, 2014

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം


ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

SIXTH WORKINGDAY 2014 : CIRCULAR - Website


ആറാം പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട വിവരശേഖരണം ഈ വര്‍ഷം കേന്ദ്രീകൃതമായി നടപ്പാക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ.. വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചുവടെ വിശദീകരിക്കുന്നു...

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.

2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.

3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.

5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

Contact Number- 0471-2529800 Extn. 852

Email : fixation@itschool.gov.in

വ്യാഴാഴ്‌ച, ജൂൺ 05, 2014

Courtesy:Alrahiman.com
സ്പാര്‍ക്ക് അതിന്‍റെ സേവനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടപ്പില്‍ വരുത്തുന്ന മറ്റൊരു പദ്ധതിയാണ് Online Password Reset. മുമ്പ് പാസ്‍വേര്‍ഡ് ബ്ലോക്കായിക്കഴിഞ്ഞാല്‍ ഇ-മെയില്‍ അയച്ച്  മറുപടിക്ക് കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ വെറും സെക്കന്‍റുകള്‍ക്കുള്ളില്‍ നമുക്ക് തന്നെ പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെടുക്കാം. സ്പാര്‍ക്കിന്‍റെ ഇത്തരം സേവനങ്ങളെ നമുക്ക് അഭിനന്ദിക്കാം..
സ്പാര്‍ക്കില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, ജനന തീയതി എന്നിവ കൃത്യമാണെങ്കില്‍ മാത്രമേ Online Password Reset കൃത്യമായി നടക്കുകയുള്ളൂ. 
പാസ്‍വേര്‍ഡ്  റീസെറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അറിയുന്നതിന് തുടര്‍ന്ന് വായിക്കുക
1) സ്പാര്‍ക്കിന്‍റെ ലോഗിന്‍ വിന്‍ഡോയില്‍ PEN നമ്പരും Password ഉം നല്‍കുന്ന ബോക്സുകള്‍ക്ക് താഴെയായി കാണുന്ന Forgot Password എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും. മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password) എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ് വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.  SMS ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന ബോക്സില്‍ എന്‍റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
5) തുടര്‍ന്ന് പുതിയ പാസ്‍വേര്‍ഡ് നല്‍കുന്നതിനുള്ള വിന്‍ഡോ ലഭിക്കും. രണ്ട് ബോക്സുകളിലും നിങ്ങള്‍ ഉദ്ദേശിക്കുന്ന പുതിയ പാസ്‍വേര്‍ഡ് തീര്‍ത്തും സമാനമായ രീതിയില്‍ എന്‍റര്‍ ചെയ്യുക. പാസ്‍വേര്‍ഡ് തെരഞ്ഞെടുക്കുന്നത് പ്രസ്തുത വിന്‍ഡോയില്‍ വലതുവശത്ത് നല്‍കിയ വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം. അതിന് ശേഷം Confirm ബട്ടണ്‍ അമര്‍ത്തുക
6) കൃത്യമായി പാസ്‍വേര്‍ഡ് റീസെറ്റ് ചെയ്തെങ്കില്‍ ഈ വിന്‍ഡോയുടെ താഴ്ഭാഗത്തായി Password has been changed successfully എന്ന മെസേജ് ചുകന്ന അക്ഷരത്തില്‍ പ്രത്യക്ഷപ്പെടും. അപ്പോള്‍ ഈ വിന്‍ഡോ ക്ലോസ് ചെയ്ത് സ്പാര്‍ക്ക് ലോഗിന്‍ പേജില്‍ PEN നമ്പരും പുതിയ പാസ്‍വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. എന്നാല്‍ പലരും ഈ മേസേജ് ശ്രദ്ധിക്കാതെ വീണ്ടും വീണ്ടും New Password എന്‍റര്‍ ചെയ്യുന്ന പ്രവണത കണ്ടു വരുന്നു.