ബുധനാഴ്‌ച, സെപ്റ്റംബർ 24, 2014

മംഗള്‍യാന്‍ വിജയോത്സവം 

ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിയ മംഗള്‍യാന്‍ വിജയവുമായി ബന്ധപ്പെട്ടു എല്ലാ വിദ്യാലയങ്ങളിലും 25/9/2014 നു വിജയോത്സവമായി ആചരിക്കാന്‍ കണ്ണൂര്‍ ഡി ഡി ഇ നിര്‍ദേശിച്ചു. നടത്താവുന്ന പരിപാടികള്‍:

  1. സ്കൂള്‍ അസംബ്ലി വിശദീകരണം
  2. ചുമര്‍ പത്രിക നിര്‍മ്മാണം (വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍)
  3. ചര്‍ച്ചാ ക്ലാസ്  (ക്ലാസ് തലത്തില്‍)
  4. പ്രഭാഷണം/ പാനല്‍ ചര്‍ച്ചകള്‍/ സെമിനാര്‍ 
  5. പ്രബന്ധരചാനാ മത്സരം/ ക്വിസ് 
പരിപാടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്‌, ഫോട്ടോ എന്നിവ rmsakannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം

സ്ഥലം മാറ്റത്തിനുള്ള ഓപ്ഷന്‍

നല്‍കാനുള്ള അവസാന തീയതി 27/09/2014

കണ്ണൂര്‍ ജില്ലയിലെ ഗവ. സ്ക്കൂളുകളില്‍ അദ്ധ്യാപക തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ 22/9/2014 നു ഈ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. 1:30 / 1:35 നിലനില്‍ക്കുന്നതോ/ പുറത്തു പോകേണ്ടതോ ആയ അദ്ധ്യാപകര്‍ പ്രസ്തുത ഒഴിവിലേക്ക് അവരവരുടെ ഓപ്ഷന്‍ 27/09/2014 നോ അതിനു മുമ്പോ കണ്ണൂര്‍ ഡി ഡി ഇ ഓഫീസില്‍ സമര്‍പ്പിക്കണം. ഓപ്ഷന്‍ ലഭിക്കാത്തപക്ഷം ലഭ്യമായ ഒഴിവുകളിലേക്ക് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിക്കുന്നതാണെന്ന് കണ്ണൂര്‍ ഡി ഡി ഇ അറിയിച്ചു.


ജില്ലയിലെ ഗവ. വിദ്യാലയങ്ങളില്‍ ഇപ്പോള്‍ 1:45 പ്രകാരം നിലവിലിരിക്കുന്ന യതാര്‍ത്ഥ ഒഴിവുകളാണ് പ്രസിദ്ധീകരിച്ചത്. ഈ ഒഴിവുകളിലേക്ക് സ്ഥലം മാറ്റം ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇപ്പോള്‍ ഓപ്ഷന്‍ നല്‍കേണ്ടത്.  

1:30/ 1:35 അനുപാതത്തില്‍ നില നിര്‍ത്തിയിട്ടുള്ളതും അല്ലാത്തതുമായ അധികമുള്ള അദ്ധ്യാപകരെയാണ് നിലവിലുള്ള ഒഴിവുകളില്‍ പുന:ക്രമീകരണം നടത്തുക. എല്‍.പി/യു.പി/പിഡി ടീച്ചര്‍ മൊത്തം ഒറ്റ കാറ്റഗറിയായിട്ടാണ്  സീനിയോറിറ്റിക്ക് പരിഗണിക്കുന്നത്. 

സ്ക്കൂളില്‍ പ്രഥമ അദ്ധ്യാപകര്‍ ഒരു സ്റ്റാഫ് മീറ്റിങ്ങ് വിളിച്ചു ചേര്‍ത്ത് സ്റ്റാഫ് ഫിക്സേഷന്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ധ്യാപകരെ ബോധ്യപ്പെടുത്തണം

ശനിയാഴ്‌ച, സെപ്റ്റംബർ 13, 2014

പൊതുസ്ഥലംമാറ്റ ഉത്തരവുകള്‍

                
  കണ്ണൂര്‍ ജില്ലയിലെ ഹൈസ്ക്കൂള്‍ അദ്ധ്യാപകരുടെ ( കണക്ക്  ) യും ഹൈസ്ക്കൂള്‍ /  പ്രൈമറി ഭാഷ, പ്രൈമറി അദ്ധ്യാപകരുടേയും പൊതുസ്ഥലംമാറ്റ ഉത്തരവുകള്‍ പ്രസിദ്ധീകരിച്ചു
For Details :CLICK HERE

വ്യാഴാഴ്‌ച, സെപ്റ്റംബർ 04, 2014

                       CRC കോ-ഓർഡിനേറ്റർമാരുടെ വിശദവിവരങ്ങൾ

തസ്തിക നഷ്ടപ്പെട്ട് ക്ളസ്റ്റർ കോ-ഓർഡിനേറ്റർ മാരായി ജോലിചെയ്യുന്ന മുഴുവൻ റിട്രഞ്ച്ഡ് അദ്ധ്യാപകരുടെയും വിവരങ്ങൾ നിർദ്ദിഷ്ട പ്രഫോർമയിൽ ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ 2 പകർപ്പ് സപ്തംബർ 10 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

                          ഗവ.സ്കൂൾ പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സംസ്ഥാന സർക്കാർ സർവ്വീസിൽ ഒ.ബി.സി വിഭാഗത്തിലുള്ള ജീവനക്കാരുടെ വിവരങ്ങൾ (സ്ഥിരം, താൽക്കാലികം, കോണ്‍ട്രാക്റ്റ്‌, ദിവസവേതനാടിസ്ഥാനത്തിൽ) 31.12.2013 അടിസ്ഥാനമായി ഇതോടൊപ്പം ചേർത്ത പ്രഫോർമകളിൽ (MS Excel Format) സപ്തംബർ 5 ന് രാവിലെ 11 മണിക്ക് മുമ്പായി ഓഫീസിസമർപ്പിക്കേണ്ടതാണ്.

തിങ്കളാഴ്‌ച, സെപ്റ്റംബർ 01, 2014

ഓണം സ്പെഷ്യൽ അരി വിതരണം

             ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ കുട്ടികൾക്കും 2014 ലെ ഓണത്തോടനുബന്ധിച്ച് 5 കി.ഗ്രാം വീതം സ്പെഷ്യൽ അരി വിതരണം ചെയ്യുവാൻ ഉത്തരവായി. സ്പെഷ്യൽ അരി വിതരണം സപ്തംബർ 5 നുള്ളിൽ പൂർത്തീകരിക്കണം. സ്പെഷ്യൽ അരി വിതരണം സംബന്ധിച്ച നിർദ്ദേശങ്ങൾക്ക് സർക്കുലർ കാണുക 
സർക്കുലർ