ശനിയാഴ്‌ച, ഫെബ്രുവരി 23, 2013

                  പരീക്ഷാപ്പേടി അകറ്റാന്‍ 
             കുട്ടികള്‍ക്കായി ടോള്‍ഫ്രീ നമ്പര്‍
      ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ആകുലതകളും അസ്വാസ്ഥ്യങ്ങളും പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും വീ ഹെല്‍പ്പ് എന്ന പേരില്‍ സഹായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കും. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരളാ ഘടകവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന വീ ഹെല്‍പ്പ് കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ നേരിട്ടും ഫോണില്‍ 24 മണിക്കൂറും ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സഹായം ലഭ്യമാകും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ ടോള്‍ഫ്രീ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് സൌജന്യമായി 18004256202 നമ്പരില്‍ വിളിക്കാം. ടോള്‍ഫ്രീ സേവനം ഫെബ്രുവരി 27 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഓരോ ജില്ലയിലും പ്രവര്‍ത്തിക്കുന്ന വീ ഹെല്‍പ്പ് സെന്ററുകളുടെ വിശദവിവരങ്ങളും ഫോണ്‍ നമ്പരുകളും ചുവടെ. തിരുവനന്തപുരം - ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് - 9496169633, 9446848942. കൊല്ലം - ക്രിസ്തുരാജ് എച്ച്.എസ്.എസ്. - 9847128312, 9446061954. പത്തനംതിട്ട - മാര്‍ത്തോമ എച്ച്.എസ്.എസ്. - 9495437661, 9447414878. ആലപ്പുഴ - ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. കായംകുളം - 9447398080, 9446594282. കോട്ടയം - പി.ടി.എം.എച്ച്.എസ്.എസ്. പാമ്പാടി - 9447553256, 9446602182. ഇടുക്കി - എസ്.ജി.എച്ച്.എസ്.എസ്. കട്ടപ്പന - 9446720363, 9446340972. ഇടുക്കി - ജി.എച്ച്.എസ്.എസ്. തൊടുപുഴ - 9446688157, 9847108260. തൃശ്ശൂര്‍ - ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.തൃശ്ശൂര്‍ - 9249536672, 9961230068. എറണാകുളം - ജി.എച്ച്.എസ്.എസ്.ഫോര്‍ ഗേള്‍സ്, എറണാകുളം - 9447932099, 9287983435, പാലക്കാട് - പി.എം.ജി.എച്ച്.എസ്.എസ്. പാലക്കാട് - 9446058916, 9446023878, കോഴിക്കോട് - ഗവ.മോഡല്‍ എച്ച്.എസ്.എസ്. കോഴിക്കോട് - 9946930550, 9497646303. മലപ്പുറം - ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി - 9446372406, 9446154363, വയനാട് - ജി.എച്ച്.എസ്.എസ്.പനമരം - 9961461466, 9447537251. കണ്ണൂര്‍ - ഗവ.ടൌണ്‍ എച്ച്.എസ്.എസ്.കണ്ണൂര്‍ - 9447267387, 9745393335. കാസര്‍ഗോഡ് - ജി.എച്ച്.എസ്.എസ്. കാസറഗോഡ് - 9446282100, 9447551424.
    ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റം :
                 അപേക്ഷ ക്ഷണിച്ചു  
         പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകര്‍/പ്രൈമറി അദ്ധ്യാപകര്‍ എന്നിവരില്‍ നിന്ന് 2013-14 അദ്ധ്യയന വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട തീതയി ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് അഞ്ച് മണിവരെ. വിശദാംശംwww.transferandpostings.in വെബ്സൈറ്റില്‍

വെള്ളിയാഴ്‌ച, ഫെബ്രുവരി 22, 2013

  2013-14 അദ്ധ്യയന വര്‍ഷത്തേക്കുളള
                                    പുസ്തകങ്ങള്‍
         മധ്യവേനലവധിക്കാലത്ത് ലഭ്യമാക്കും 2013-14 അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ മുഴുവന്‍ പാഠപുസ്തകങ്ങളും മദ്ധ്യവേനലവധിക്കാലത്തുതന്നെ കുട്ടികള്‍ക്ക് ലഭ്യമാക്കാനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എ.ഷാജഹാന്‍ അറിയിച്ചു. പാഠപുസ്തകങ്ങള്‍ക്കൊന്നും മാറ്റമില്ലാത്തതിനാല്‍ നിലവിലെ പുസ്തകങ്ങളുടെ റീപ്രിന്റുകളാണ് അടുത്ത വര്‍ഷത്തിലും ഉപയോഗിക്കുന്നത്. 238 ടൈറ്റിലുകളിലായി മൂന്നു കോടി പുസ്തകങ്ങളാണ് 2013-14 അദ്ധ്യയന വര്‍ഷത്തേക്ക് വേണ്ടത്. ഇതില്‍ രണ്ട് കോടി പുസ്തകങ്ങള്‍ ഒന്നാം ഘട്ടത്തില്‍ വിതരണം ചെയ്യും. ബാക്കി ഒരു കോടി പുസ്തകങ്ങള്‍ അദ്ധ്യയന വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണത്തിന് ആവശ്യമായവയില്‍ പകുതിയിലേറെ പുസ്തകങ്ങള്‍ തൃക്കാക്കരയിലെ കേരള ബുക്ക് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയില്‍ തയ്യാറായിട്ടുണ്ട്. ഇവ ജില്ലാ വിതരണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ ഗവണ്‍മെന്റ് എയിഡഡ് സ്കൂളുകള്‍ ഓണ്‍ലൈനായി നല്‍കിയ ഇന്‍ഡന്റുകളുടെ അടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ തരംതിരിച്ച് സ്കൂള്‍ സൊസൈറ്റികളിലേക്ക് ഫെബ്രുവരി മൂന്നാം വാരത്തോടെ ജില്ലാ വിതരണകേന്ദ്രങ്ങളില്‍ നിന്നും അയക്കും. പ്രധാനാദ്ധ്യാപകര്‍ അതത് സ്കൂള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും കൈപ്പറ്റി ഏപ്രില്‍ മാസത്തില്‍ തന്നെ കുട്ടികള്‍ക്ക് കൈമാറണമെന്നും ഡയറക്ടര്‍ അറിയിച്ചു.
                   ഐ.ടി @സ്കൂളില്‍ 
               മാസ്റര്‍ ട്രെയിനര്‍മാര്‍

       പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.ടി@സ്കൂള്‍ പ്രോജക്ടിലേക്ക് പുതിയ മാസ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കും. ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള സര്‍ക്കാര്‍-എയ്ഡഡ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്കൂള്‍ മാനേജരില്‍ നിന്നുള്ള നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് താത്കാലിക അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിച്ച് അവര്‍ക്കുള്ള വേതനം പ്രോജക്ടില്‍ നിന്നും വിതരണം ചെയ്യും. അപേക്ഷകര്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്കോ മൂന്ന് വര്‍ഷ ഡിപ്ളോമയോ യോഗ്യതയുള്ള അധ്യാപകരേയും പരിഗണിക്കും. പ്രവര്‍ത്തന പരിചയമുള്ള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി.കോ ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉള്ളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് അപേക്ഷിക്കാം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി മാര്‍ച്ച് അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. 2012 ആഗസ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നുള്ള അധ്യാപകര്‍ സമര്‍പ്പിച്ചിരുന്ന അപേക്ഷകള്‍ പരിഗണിക്കുമെന്നതുകൊണ്ട് അവര്‍ ഇനി അപേക്ഷിക്കേണ്ടതില്ല. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി@സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിങ് അറേഞ്ചമെന്റ് രീതിയില്‍ നിയമിക്കും.

വ്യാഴാഴ്‌ച, ഫെബ്രുവരി 21, 2013

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രവേശനം
     പട്ടികജാതി/വര്‍ഗ വികസന വകുപ്പുകളുടെ കീഴിലുള്ള സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍/ആശ്രമം സ്കൂളുകളില്‍ 2013-14 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ളാസുകളിലേക്ക് അഡ്മിഷനുള്ള പ്രവേശന പരീക്ഷ വിവിധ കേന്ദ്രങ്ങളില്‍ നാളെ (ഫെബ്രുവരി 23) രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെ നടത്തും. അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെപോയതും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ കുറവോ ഉള്ളതുമായ പരീക്ഷ എഴുതാന്‍ താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ ഒന്‍പത് മണിക്ക് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍/ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസുകള്‍/ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളില്‍ എത്തണം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. പൂക്കോട്, ഇടുക്കി എന്നീ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം ക്ളാസിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്. വിശദ വിവരം ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍/ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്/ട്രെബല്‍ ഡവലപ്മെന്റ് ആഫീസുകളില്‍ നിന്നും ലഭിക്കും.
      ഒന്നാം ക്ളാസ് പ്രവേശനം : 
  അഞ്ച് വയസ് പ്രായപരിധിയാക്കി
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാം ക്ളാസ് പ്രവേശനത്തിന് അഞ്ച് വയസ് പ്രായപരിധിയാക്കി സര്‍ക്കാര്‍ ഉത്തരവായി.
   എസ്.എസ്.എല്‍.സി പ്രൈവറ്റ് : ഒരവസരം കൂടി
      2013 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ പ്രൈവറ്റ് വിഭാഗത്തില്‍ എഴുതുന്നതിന് വിവിധ കാരണങ്ങളാല്‍ ഇതുവരെയും രജിസ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കുന്നു. ഇതിനായി തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂളിനെ പരീക്ഷാസെന്ററായി തിരഞ്ഞെടുത്തിട്ടുണ്ട്. ബന്ധപ്പെട്ട പരീക്ഷാര്‍ത്ഥികള്‍ ആവശ്യമുള്ള രേഖകളും ഓരോ പേപ്പറിനും മുന്നൂറ് രൂപ ഫൈനും സഹിതം തിരുവനന്തപുരം എസ്.എം.വി. മോഡല്‍ ഗവ. ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ മുമ്പാകെ ഫെബ്രുവരി 23, 25 തീയതികളില്‍ ഹാജരാകണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013

LIST OF TEACHERS FOR TRAINING BATCH-NO. 8


LIST OF TEACHERS FOR TRAINING  BATCH-NO. 8
NAME OF OFFICE : ASSISTANT EDUCATIONAL OFFICER, MATTANNUR , 670702.PH:0490-2474170

SLNO NAME OF TEACHER DESIGNATION NAME OF SCHOOL
1 NEENARANI R LPSA PARIYARAM UP
2 GIRIJA LPSA THOLAMBRA UP
3 PP SURESHAN UPSA KEEZHALLUR UP
4 RAJINA P LPSA KANHILERI UP
5 SINIL KP LPSA DESAMITHRAM LP
6 RK LEENA LPSA KUNNOTH UP
7 VK NIRMALA LPSA BEMUPS ANJARAKKANDY
8 SRUTHI KS LPSA KANHILERI WEST LP
9 KK SUMA LPSA CHAMPAD LP
10 PRAKASHAN M LPSA KANAD LP
11 VK SULOCHANA LPSA KAYANI UP
12 BINDU K LPSA ELAMPARA LP
13 SHYLAJA IK LPSA KOLARI NEW LP
14 HASEENA CP HINDI VENGAD MOPLA UP
15 PRADEEPAN KOTENCHERI LPSA GLPS SIVAPURAM
16 UMAIBA P LPSA PORORA UP
17 MIRAJ C LPSA MUTTANNUR UP
18 VASANTHI KK LPSA THERUR UP
19 NASEERA AP ARABIC PANAMBATTA NEW UP
20 K THANKAMANI LPSA AYYALLUR LP
21 REJITHA CHERIYAKKADAVAN LPSA GLPS KANDAMKUNNU
22 TP SUJATHA LPSA NEERVELI UP
23 EM PANKAJAKSHI LPSA NEERVELI UP
24 USHAKUMARI UPSA MERUVAMBAYI MUP
25 BEENA PV SANSKRIT MALUR UP
26 KP SOUMINI LPSA KUNNIRIKKA UP
27 NYNA P LPSA PAZHASSI EAST LP
28 PYARI LPSA KARETTA LP
29 SUJATHA LPSA PAZHASSI WEST UP
30 NAJMA LPSA PAZHASSI WEST UP
31 BINI LPSA VENGAD SOUTH UP
32 GIRIJA HM OORPPALLI LP
33 KM MEERABAI LPSA KOODALI HSS
34 C GEETHA  LPSA KOODALI HSS
35 PRAMEELA NEEDLE WORK KPCHSS PATTANNUR
36 TP SIRAJ URDU SIVAPURAM HSS
37 PRASANNA KUMARI H.S.A MATTANNUR HSS
38 PRASEEJA  UPSA MATTANNUR HSS
39 PREMAJA P H.S.A GHSS MALUR
40 SUJATHA H.S.A EKNMGHSS VENGAD







ASSISTANT EDUCATIONAL OFFICER, MATTANNUR
പ്രിസം പദ്ധതി: തത്ത്വത്തില്‍ അംഗീകരിച്ചു
     സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെ.ഇ.എഫ് കമ്പനി തുടങ്ങാനുദ്ദേശിക്കുന്ന പ്രൊമോട്ടിങ് റീജിയണല്‍ സ്കൂള്‍ ടു ഇന്റര്‍നാഷണല്‍ സ്റാന്‍ഡേര്‍ഡ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍സിന് (പ്രിസം പദ്ധതി) മുഖ്യമന്ത്രി തത്ത്വത്തില്‍ അംഗീകാരം നല്‍കി. നിയമസഭാവളപ്പിലെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.ഇ.എഫ്. കമ്പനി അവതരിപ്പിച്ച പവര്‍പോയിന്റ് പ്രസന്റേഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ഘട്ടമെന്നനിലയില്‍ കോഴിക്കോട് നടക്കാവ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ പദ്ധതി ആരംഭിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. പദ്ധതിരേഖ വേഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കണം. വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തണം. പദ്ധതിക്ക് സര്‍ക്കാര്‍തലത്തില്‍ നിന്നും ഡപ്യൂട്ടേഷനില്‍ ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച് നോഡല്‍ വകുപ്പായ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കണം. ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് മാനദണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ക്കായി ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കെ.ഇ.എഫ്.കമ്പനിയുടെ മേധാവി ഫൈസല്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്കൂളുകള്‍ വിദേശമോഡല്‍ ടെക്നോളജി ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിനും പഠനനിലവാരമുയര്‍ത്തുന്നതിനും അധ്യാപകര്‍ക്കുള്‍പ്പെടെ കൂടുതല്‍ പരിശീലനം ഉറപ്പാക്കുന്നതിനുമാണ് പദ്ധതി. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, കോഴിക്കോട് എം.എല്‍.എ.പ്രദീപ്കുമാര്‍, കെ.ഇ.എഫ്.ഫോറിന്‍ ടെക്നോളജി സ്പെഷ്യലിസ്റ് മൈക്ക്, ബിസിനസ് ഡെവലപ്മെന്റ് ഓഫീസര്‍ ശ്രീകാന്ത് ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു.
അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികള്‍ : യോഗ്യതാപരീക്ഷ ഹെഡ്മാസ്റര്‍മാര്‍ക്ക് നടത്താം
      സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചുവരുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ അംഗീകരിച്ച സ്കൂളുകളിലെ 10 വരെയുള്ള ക്ളാസുകളില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാന്‍ വയസ് പോലുള്ള നിബന്ധനകള്‍ക്ക് വിധേയമായി തൊട്ടുതാഴെ ക്ളാസില്‍ നിന്ന് ഉയര്‍ന്ന ക്ളാസിലേയ്ക്ക് പ്രമോഷന് അര്‍ഹരാകുവാന്‍ വേണ്ടി താഴെ ക്ളാസില്‍ യോഗ്യതാ എഴുത്തുപരീക്ഷ നടത്താന്‍ അതത് സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവായി. ഇങ്ങനെ ചേര്‍ന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ തൊട്ട് താഴെയുള്ള ക്ളാസ് ഇല്ലെങ്കില്‍ അത്തരം ക്ളാസുകളുള്ള മറ്റ് അംഗീകൃത സ്കൂളുകളില്‍ പരീക്ഷ നടത്താം. അങ്ങനെ പരീക്ഷ നടത്തിയ സ്കൂളില്‍ നിന്ന് പ്രമോഷന് അര്‍ഹതയുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി ഉയര്‍ന്ന ക്ളാസുകളില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി.ഇല്ലാതെ പ്രവേശനം കൊടുക്കാം. അംഗീകാരമില്ലാത്ത സ്കൂളുകളില്‍ നാലാം ക്ളാസിലും താഴെയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉയര്‍ന്ന ക്ളാസുകളില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കണമെങ്കില്‍, മുന്‍ ഖണ്ഡിക പ്രകാരമുള്ള യോഗ്യതാ പരീക്ഷ നടത്താന്‍ അതത് ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാരെ ചുമതലപ്പെടുത്തി. ഈ വിദ്യാര്‍ത്ഥികളുടെ പ്രമോഷനുവേണ്ടി തുടര്‍ മൂല്യനിര്‍ണ്ണയത്തിന്റെ (സി.ഇ) സ്കോര്‍ പരിഗണിക്കേണ്ടതില്ല. വിവിധ വിഷയങ്ങളുടെ എഴുത്തുപരീക്ഷയുടെ മാത്രം സ്കോര്‍ പരിഗണിച്ചാല്‍ മതി. 2013-14 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ചേര്‍ന്ന് തുടര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 2013 മെയ് 28 ന് മുമ്പായി അപേക്ഷ ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത സ്കൂള്‍ ഹെഡ്മാസ്റര്‍മാര്‍ക്ക് നല്‍കണം. ഹെഡ്മാസ്റര്‍മാര്‍ സഹാദ്ധ്യാപകരുടെ സഹായത്തോടെ വിവിധ വിഷയങ്ങളുടെ യോഗ്യതാപരീക്ഷ നടത്തണം. പരീക്ഷാഫലം മെയ് 31-ന് മുമ്പായി പ്രസിദ്ധീകരിക്കണം. അര്‍ഹരായവര്‍ക്ക് തൊട്ടുയര്‍ന്ന ക്ളാസില്‍ ടി.സി.ഇല്ലാതെ പ്രവേശനം അനുവദിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ നാല് ആണ്. സ്കൂളില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സാധാരണയായി പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും ടി.സി.ഒഴികെയുള്ള കാര്യങ്ങളില്‍ ഹെഡ്മാസ്റര്‍മാര്‍ ഉറപ്പാക്കണം.
                   അദ്ധ്യാപകരുടെ സ്ഥലം മാറ്റം
        സര്‍ക്കാര്‍ ഏറ്റെടുത്ത പഞ്ചായത്ത് സ്കൂളുകളില്‍ കോമണ്‍ പൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകരില്‍ നിന്നും പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍www.transferandpostings.in വെബ്സൈറ്റില്‍.

ശനിയാഴ്‌ച, ഫെബ്രുവരി 02, 2013

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്റും ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയറും

>> Thursday, Feb, 2013

Courtesy:Mathsblog

പുതുവര്‍ഷം പുലര്‍ന്ന് ആഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞാല്‍ വിദ്യാര്‍ത്ഥി സമൂഹം പരീക്ഷാ ചൂടിലാകാറുണ്ട്‍! ഒപ്പം അദ്ധ്യാപകര്‍ സ്റ്റാഫ് റൂമില്‍ ചൂടുപിടിച്ച ചര്‍ച്ചകളില്‍ ഒത്തുകൂടുന്ന സമയവും ഇതു തന്നെ! കാരണം മറ്റൊന്നാണ്. ഇന്‍കംടാക്സ് കണക്കാക്കണം, നികുതി സ്റ്റേറ്റുമെന്റ്റു നല്‍കിയില്ലെങ്കില്‍ ശമ്പളം മുടങ്ങും! ഓരോ വര്‍ഷവും ഫെബ്രുവരിയിലാണ് ശമ്പളബില്ലിനോടൊപ്പം നമ്മുടെ ഇന്‍കംടാക്സ് സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരന്റെ ഇന്‍കംടാക്സ് കണക്കാക്കുന്നതിനും സമര്‍പ്പിക്കേണ്ട ഫോമുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതുമായ എക്സെല്‍ അധിഷ്ഠിത പ്രോഗ്രാം ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്കു നല്‍കുന്നു. തൃശൂര്‍ വാടാനപ്പിള്ളി കെ.എന്‍.എം.വി.എച്ച്.എസിലെ അക്കൌണ്ടന്‍സി അധ്യാപകനായ ശ്രീ.ബാബു വടക്കുംചേരിയാണ് ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അദ്ദേഹം തയ്യാറാക്കുന്ന ഈസി ടാക്സ് എന്ന ഈ പ്രോഗ്രാം അധ്യാപകര്‍‌ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒരനുഗ്രഹമാണ്. എന്താ നമുക്ക് ഇന്‍കംടാക്സ് വരുമോയെന്ന് നോക്കാന്‍ തയ്യാറല്ലേ? ഒപ്പം ശമ്പളബില്ലിനോടൊപ്പം നല്‍കേണ്ട ഫോമുകള്‍ തയ്യാറാക്കുകയുമാകാം. ചുവടെയുള്ള ലിങ്കില്‍ നിന്നും സോഫ്റ്റ്‍വെയര്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

ശമ്പളം മാത്രം വരുമാനമാര്‍ഗ്ഗമുള്ള ഒരു ജീവനക്കാരനു പറ്റിയ ഭാഷയില്‍ പറഞ്ഞാല്‍ ഒരു ജീവനക്കാരന്‍ 2012 ഏപ്രില്‍ 1 നും 2013 മാര്‍ച്ച് 31 നും ഇടക്ക് കിട്ടിയ ശമ്പളത്തില്‍നിന്നും (അതായത് 2012 മാര്‍ച്ച് മാസം മുതല്‍ 2013 ഫെബ്രുവരി വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം 2 ലക്ഷത്തിനു മുകളിലാണെങ്കില്‍ (സ്തീ പുരുഷ വ്യത്യസമില്ലാതെ) നികുതി ശമ്പളത്തില്‍നിന്നുള്ള കിഴിവായി അടക്കാന്‍ ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ [(DDO) – ജീവനക്കാരന്‍ സെല്‍ഫ് ഡ്രായിങ് ഓഫീസറാണെങ്കില്‍ ട്രഷറി ഓഫീസര്‍ ] ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍ പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍ (മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍ DDO ഒരു കാര്യം ഉറപ്പു വരുത്തണം , അതായത് ഒരു വ്യക്തിയുടെ ഒരു വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ അടച്ചു തീര്‍ന്നിരിക്കണം. അതു കൊണ്ടുതന്നെ ഫെബ്രുവരി മാസത്തെ “പുണ്യ മാസമായി” കരുതണമെന്നര്‍ത്ഥം.

ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്
ഓരോ ജീവനക്കാരനും തന്റെ വരുമാനവും നികുതി കുറക്കുന്നതിനുള്ള നിക്ഷേപങളുടേയും മറ്റും വിശദാംശങ്ങള്‍ വ്യക്തമാക്കി ഫെബ്രുവരിയില്‍ എഴുതുന്ന ബില്ലില്‍ തന്റെ ശമ്പളത്തില്‍നിന്നും കുറക്കേണ്ട അവസാന നികുതി എത്രയാണെന്നു കാണിക്കുന്ന രേഖയാണ് ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ്. ഈ രേഖ 4 കോപ്പിയില്‍ തയ്യാറാക്കേണ്ടി വരും. സ്വന്തം കോപ്പി, DDO കോപ്പി, ഡിപ്പാര്‍ട്ട്മെന്റ് ഓഫീസ് കോപ്പി, ട്രഷറി കോപ്പി എന്നിങനെ. DDO ഇത് രേഖകള്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തി അതതു കേന്ദ്രങളിലേക്ക് നല്‍കും.

ഫോം 16
ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒരു രേഖയാണ് ഇത്. ഫോം 16 വാസ്തവത്തില്‍ DDO ജീവനക്കാരനു നല്‍കേണ്ട രേഖയാണ്. ഏപ്രില്‍ മേയ് മാസങളിലായി തന്റെ അവസാന Qarterly Return Tin facilitation Centre കളില്‍ നല്‍കുമ്പോള്‍ കിട്ടുന്ന റസീപ്റ്റ് നമ്പര്‍ സഹിതം അടുത്ത 4 മാസങള്‍ക്കു ശേഷം മാത്രമാണു ഈ രേഖ ജീവനക്കാരനു നല്‍കേണ്ടത്. പക്ഷേ പലയിടങളിലും ശമ്പളം വാങുന്ന ആള്‍ ഫെബ്രുവരിയില്‍ തയ്യാറാക്കേണ്ട രേഖയായ ഇന്‍കംടാക്സ് സ്റ്റേറ്റുമെന്റ് നു പകരം ഫോം 16 ആണു സമര്‍പ്പിക്കാന്‍ ആവശ്യപ്പെടാറ്. ഈ രണ്ടു രേഖകളും തലക്കെട്ടില്‍ ഉള്ള വ്യതാസമൊഴിച്ചാല്‍ ഇരട്ടക്കുട്ടികളേപ്പോലെയിരിക്കുമന്നതിനാല്‍ ഇവിടെ തര്‍ക്കം ഉണ്ടാക്കാതെ ആവശ്യപ്പെടുന്നതു നല്‍കി നീങ്ങുന്നതാണു ബുദ്ധി.

ഈസി-ടാക്സ് 2013 മലയാളം സോഫ്ട്‍വെയര്‍

മുകളില്‍ പറഞ്ഞ രണ്ടു രേഖകളും തയ്യാറാക്കുന്നതിനു ഉതകുന്ന സോഫ്ടുവെയറുകളില്‍ ഒന്നാണ് ഇത്. മലയാളത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഡൌണ്‍ലോഡ് ചെയ്യുമ്പോളും ഉപയോഗിക്കുമ്പോഴും ചുവടെ കാണുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക:-

1.ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കില്‍ ക്ലിക് ചെയ്യുമ്പോള്‍ കാണുന്ന വിന്‍ഡോയില്‍ എപ്പോഴും Save file എന്ന ഓപ്ഷന്‍ സ്വീകരിക്കുക. Open with എന്ന ഓപ്ഷന്‍ സ്വീകരിക്കരുത്.

2.സേവ് ചെയ്ത സോഫ്ടു വെയര്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ ചില പ്രാരംഭ നടപടിക്രമങള്‍ ചെയ്യേണ്ടതായി വരും അത് അറിയാന്‍ ഹെല്‍പ്പ് ക്ലിക്ക് ചെയ്ത് നടപടിക്രമങള്‍ എഴുതിയെടുത്ത് , എഴുതിയെടുത്തത് നോക്കി ചെയ്യുക. അല്ലാതെ സ്ക്രീനില്‍ നോക്കി ചെയ്യുക പ്രായോഗികമല്ല.

3.സോഫ്ട് വെയര്‍ എക്സല്‍ പ്രോഗ്രാമിലാണ് പ്രവര്‍ത്തിക്കുന്നത്, ഫയല്‍ സേവ് ചെയ്യാന്‍ പരമ്പരാഗത രീതിയില്‍ നമ്മള്‍ പ്രയോഗിക്കുന്ന Save അല്ലെങ്കില്‍ Save as രീതികള്‍ക്കു പകരം അതില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന രീതി മാത്രം ഉപയോഗിക്കുക.

4.സാധാരണ എക്സല്‍ ഫയലുകള്‍ ഓപ്പണ്‍ ഓഫീസ് സ്പ്രെഡ്ഷീറ്റില്‍ പ്രവര്‍ത്തിക്കാറുണ്ടെങ്കിലും ഇതില്‍ ചില പ്രത്യേക സാദ്ധ്യതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അതിനു കഴിയുന്നതല്ല. അതുകൊണ്ടു തന്നെ ലീനക്സ് സ്വതന്ത്ര സോഫ്ട് വെയറില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആകില്ലെന്നത് വലിയ പോരായ്മയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ ക്ഷമാപൂര്‍വ്വം തല കുനിക്കുന്നു.


Click here for download the Easy Tax-2013