ശനിയാഴ്‌ച, ഓഗസ്റ്റ് 18, 2012


ഓണം അഡ്വാന്‍സ് , ബോണസ് ഉത്തരവായി

    ഓണം അഡ്വാന്‍സ് ഉത്തരവായി
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സ് അനുവദിച്ച് ഉത്തരവായി. തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും. 


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഡ്ഹോക്ക് ബോണസ് അനുവദിച്ചു

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവക്കാര്‍ ഫുള്‍ ടൈം കണ്ടിജന്റ് എംപ്ളോയ്സ് മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഓണത്തോടനുബന്ധിച്ച് അഡ്ഹോക്ക് ബോണസ് / സ്പെഷ്യല്‍ ഫെസ്റിവല്‍ അലവന്‍സ് എന്നിവ അനുവദിച്ചു. (ജീവനക്കാരുടെ അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള കാറ്റഗറി തിരിച്ചുള്ള വിശദവിവരങ്ങളും പെന്‍ഷന്‍കാരുടെ അഡ്ഹോക്ക് ഉത്സവബത്ത സംബന്ധിച്ചുള്ള വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഉത്തരവിന്റെ പൂര്‍ണ്ണരൂപം മെയിലില്‍). 



പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് അനുവദിച്ചു

പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് എംപ്ളോയ്സ്, കാര്‍ഷിക ഫാമുകളിലെ സ്ഥിര ജീവനക്കാര്‍ എന്‍.എം.ആര്‍. തൊഴിലാളികള്‍ എല്ലാ വകുപ്പുകളിലേയും സീസണല്‍ ജീവനക്കാര്‍ സര്‍ക്കാര്‍ വകുപ്പുകളിലെ പെര്‍മനന്റ് ലേബറേഴ്സ്, പൊതുമരാമത്ത് വകുപ്പിന് കീഴിലുളള റീജിയണല്‍ വര്‍ക്ക്ഷോപ്പുകളിലെ തൊഴിലാളികള്‍ ആലപ്പുഴയിലെ ഡ്രഡ്ജര്‍, ഡ്രൈഡോക്ക് തൊഴിലാളികള്‍, കുടുംബാസൂത്രണ വോളന്ററി ജിവനക്കാര്‍, അങ്കന്‍വാടി ജീവനക്കാര്‍, ഹെല്‍പ്പേര്‍സ്, കൃഷി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളിലെ നോണ്‍ പെര്‍മനന്റ് വര്‍ക്കേഴ്സ്, സ്പ്രേയിങ് തൊഴിലാളികള്‍ എല്ലാ വകുപ്പുകളിലെയും സി.എല്‍.ആര്‍ തൊഴിലാളികള്‍, മൌണ്ടട്ട് പോലിസ് വിഭാഗത്തിലെ ഗ്രാസ് കട്ടര്‍മാര്‍, എന്നിവര്‍ക്ക് 2000 രൂപ ഓണം അഡ്വാന്‍സായി സര്‍ക്കാര്‍ അനുവദിച്ചു. ജീവനക്കാര്‍ തുക അഞ്ച് തുല്യ മാസതവണകളായി (മൌണ്ടട്ട് പോലീസിലെ ഗ്രാസ് കട്ടര്‍മാര്‍ ഒഴികെയുളള വിഭാഗം) തിരിച്ചടയ്ക്കണം. ആഴ്ച വേതനക്കാരായ (മൌണ്ടട്ട് പോലീസിലെ ഗ്രാസ് കട്ടര്‍മാര്‍) 21 ആഴ്ച തവണകളായി തുക തിരിച്ചടച്ചാല്‍ മതിയാകും. അഡ്വാന്‍സ് ഈ മാസം 23- മുതല്‍ വിതരണം ചെയ്യും.

How can we Process Onam Bonus,advance


സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

>>COURTESY:MATHSBLOG

ഓണം, റംസാന്‍ അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. സ്പാര്‍ക്കിലൂടെ ഇത് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി മെയിലുകള്‍ മാത്‍സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്, അഡ്ഹോക് ബോണസ് എന്നിവയെ സംബന്ധിക്കുന്ന ഉത്തരവുകള്‍ വരാനിരിക്കുന്നതേയുള്ളു. അതിനെല്ലാം മുമ്പേ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ഏകദേശധാരണ ഉണ്ടാകുന്നതിനു വേണ്ടി കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ ഒരു ലേഖനം തയ്യാറാക്കി നല്‍കിയിരിക്കുകയാണ്. മേല്‍പ്പറഞ്ഞ ഉത്തരവുകള്‍ ഇറങ്ങുന്നതിനനുസരിച്ച് പോസ്റ്റില്‍ ആവശ്യമായ അപ്ഡേഷനുകള്‍ വരുത്തുന്നതാണ്. ഇപ്പോഴിത് കണ്ട് മനസ്സിലാക്കുന്നതിനു വേണ്ടി മാത്രം. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സ് പ്രൊസസ്സ് ചെയ്യണം. ഇതിന് Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2012 മുതല്‍ 31-8-2012 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.

അഡ്-ഹോക് ബോണസ്:

Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2012 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2011 മുതല്‍ 31-3-2012 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2011-12 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് ഇറങ്ങിയ ശേഷം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷത്തെ ബോണസ് കാല്‍കുലേഷന്‍ സെറ്റ് ചെയ്യപ്പെട്ട ശേഷമേ സ്ഥിതിയെന്താണെന്ന് പറയാനാകൂ.
ഫെസ്റ്റിവല്‍ അലവന്‍സ്:
Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്.

ചൊവ്വാഴ്ച, ഓഗസ്റ്റ് 14, 2012


WISHING U HAPPY INDEPENDENCE DAY IN ADVANCE!!!

Wishing all the Indians where ever they are living a very

HAPPY INDEPENDANCE DAYClap
 
PROUD TO BE AN INDIAN!!!!!!!!!
 
MY DREAM!!!!
 
I love INDIA
 
 
LETS REMEMBER!!!!
 
 
SAARE JAHAN SE ACHHA!!!!!!!
 


സ്വാതന്ത്യ്രദിനാഘോഷം : സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തും
ഭാരതത്തിന്റെ അറുപത്തി ആറാമത് സ്വാതന്ത്യ്രദിനാഘോഷം ഇന്ന് (ആഗസ്റ് 15 ന്) രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും. തുടര്‍ന്ന് കേരളാ പോലീസിന്റെ വിവിധ ഘടകങ്ങള്‍, അഗ്നിശമനസേന, ജയില്‍വകുപ്പ്, എക്സൈസ് വകുപ്പ്, കേരള ഫയര്‍ ആന്റ് റസ്ക്യു സര്‍വീസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സൈനിക് സ്കൂള്‍, എന്‍.സി.സി, സ്കൌട്ട്സ്, ഗൈഡ്സ്, അശ്വാരൂഢസേന എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്യ്രദിന സന്ദേശം നല്‍കുകയും ചെയ്യും. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ പോലീസ്, അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍മാര്‍ക്കും, രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക്കങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കും, മുഖ്യമന്ത്രിയുടെ മെഡലുകള്‍ നേടിയ പോലീസ് എക്സൈസ്, ജയില്‍, വനം, അഗ്നിശമനസേനാ, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കുമുള്ള മെഡലുകളും മുഖ്യമന്ത്രി നല്‍കും. ചടങ്ങുകളില്‍ സംബന്ധിക്കുന്നതിന് ആര്‍ക്കും പ്രത്യേകം ക്ഷണക്കത്ത് അയയ്ക്കാത്തതിനാല്‍ ഇത് സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണമായി കരുതി എല്ലാവരും സ്വാതന്ത്യ്രദിനാഘോഷ പരിപാടിക  



    സ്വാതന്ത്യ്രദിനാഘോഷം: മന്ത്രിമാര്‍   
                       സല്യൂട്ട്     സ്വീകരിക്കും
ആഗസ്റ് 15 സ്വാതന്ത്യ്രദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന സ്വാതന്ത്യ്രദിനാഘോഷ പരേഡില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സല്യൂട്ട് സ്വികരിക്കും. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലെ പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ ചുവടെ. കൊല്ലം - വി.എസ്. ശിവകുമാര്‍, പത്തനംതിട്ട - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആലപ്പുഴ - കെ. ബാബു, കോട്ടയം - കെ.എം. മാണി, ഇടുക്കി - പി.ജെ. ജോസഫ്, എറണാകുളം - അനൂപ് ജേക്കബ്, തൃശ്ശൂര്‍ - സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട് - ആര്യാടന്‍ മുഹമ്മദ്, മലപ്പുറം - മഞ്ഞളാംകുഴി അലി, കോഴിക്കോട് - കെ.പി. മോഹനന്‍, വയനാട് - കുമാരി പി.കെ. ജയലക്ഷ്മി, കണ്ണൂര്‍ - കെ.സി. ജോസഫ്, കാസര്‍ഗോഡ് - എം.കെ. മുനീര്‍.


സ്വാതന്ത്യ്രദിനാഘോഷം നിയമസഭയില്‍

സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ് 15 ന് നിയമസഭാ സമുച്ചയത്തിലുള്ള മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോ. അംബേദ്ക്കര്‍ എന്നീ രാഷ്ട്രനേതാക്കളുടെ പ്രതിമകളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാവിലെ 9.30 ന് പുഷ്പാര്‍ച്ചന നടത്തും. രാവിലെ ഒന്‍പത് മുതല്‍ നിയമസഭാ സെക്രട്ടേറിയറ്റ് ഗായകസംഘം ദേശഭക്തി ഗാനങ്ങള്‍ ആലപിക്കും. 

ശനിയാഴ്‌ച, ഓഗസ്റ്റ് 11, 2012

  ഓൺലൈൻ ജനന മരണ സർട്ടിഫിക്കറ്റുകൾ
              തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌ സൈറ്റിൽ നിന്നും ഓൺ ലൈനായി ലഭിക്കുന്ന ജനന മരണ സർട്ടിഫിക്കറ്റുകൾ എല്ലാ സർക്കാർ ആവശ്യങ്ങൾക്കുമുള്ള ആധികാരിക രേഖയായി 25.07.2012 ലെ GO(MS) No. 202/2012/LSGD എന്ന ഉത്തരവ്‌ പ്രകാരം സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.cr.lsgkerala.gov.in എന്ന വെബ്‌ സൈറ്റ്‌ സന്ദർശിക്കുക. കുട്ടിയുടെ ജനനതീയതി, സെക്സ്‌, അമ്മയുടെ പേര്‌ എന്നീ വിവരങ്ങൾ നൽകി തികച്ചും സൗജന്യമായി ജനന സർട്ടിഫിക്കറ്റുകൾ മേൽപറഞ്ഞ വെബ്‌ സൈറ്റിൽ നിന്നും ഡൗൺലോഡ്‌ ചെയ്യാവുന്നതാണ്‌.
 Click here to go to the web site

വ്യാഴാഴ്‌ച, ഓഗസ്റ്റ് 09, 2012

ഐ.ടി. @സ്കൂള്‍ പ്രോജക്ടില്‍ പുതിയ മാസ്റര്‍ ട്രെയിനിനര്‍മാരെ തിരഞ്ഞെടുക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി. സ്കൂള്‍ പ്രോജക്ടിലേയ്ക്ക് പുതിയ മാസ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. സര്‍ക്കാര്‍ ഹൈസ്കൂള്‍/ പ്രൈമറി വിഭാഗങ്ങളിലുളള അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കാം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാവിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും, ബി.എഡും, കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടാവണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിങില്‍ ബി.ടെകോ മൂന്നു വര്‍ഷ ഡിപ്ളോമയോ യോഗ്യതയുളള അധ്യാപകരേയും പരിഗണിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള മറ്റു പദ്ധതികളില്‍ പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്കൂള്‍ , പ്രൈമറി വിഭാഗത്തിലെ ഐ.ടി. അധിഷ്ഠിത പഠനവുമായി ബന്ധപ്പെട്ട ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി. @സ്കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായവരാണ് അപേക്ഷിക്കേണ്ടത്. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ത്തന്നെ മാസ്റര്‍ ട്രെയിനര്‍മാരായി സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ളവരാവണം. www.itschool.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി ആഗസ്റ് 24 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ ഐ.ടി. സ്കൂള്‍ പ്രോജക്ടിന്റെ നിലവിലുളള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വര്‍ക്കിങ് അറേഞ്ച്മെന്റ് രീതിയില്‍ നിയമിക്കുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ദേശീയോദ്ഗ്രഥന ഉപന്യാസ മത്സരം : മാര്‍ഗ നിദേശങ്ങളായി

ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവും പരിപോഷിപ്പിക്കുന്നതിന് സ്കൂള്‍, കോളേജ്/സര്‍വകലാശാലാ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തതനുസരിച്ച് ഉപന്യാസ മത്സരം 1998-99 മുതല്‍ സംസ്ഥാനത്തു സംഘടിപ്പിച്ച്വരിയാണ്. പരിപാടിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനപ്രകാരം 2012-13 വര്‍ഷത്തില്‍ ഈ ഉപന്യാസമത്സര പരിപാടിയുടെ സുഗമമായ നടത്തിപ്പിന് താഴെ പറയുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പരിപാടിയുടെ ജില്ലാതല നടത്തിപ്പിന് ജില്ലാതല സമിതികള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ രൂപം നല്‍കണം. ദേശീയോദ്ഗ്രഥനവും മതസൌഹാര്‍ദ്ദവുമായി ബന്ധപ്പെട്ട ഒരു വിഷയം മത്സരങ്ങള്‍ക്കായി തീരുമാനിക്കണം. കോളേജ്/സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല മത്സരത്തിനുള്ള വിഷയം കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുമായും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറുമായും കൂടിയാലോചിച്ചാണ് തീരുമാനിക്കേണ്ടത്. സ്കൂള്‍ കുട്ടികള്‍ക്കായുള്ള ജില്ലാതല മത്സരങ്ങളുടെ വിഷയം ജില്ലാതല സമിതികള്‍ തീരുമാനിക്കണം. ജില്ലാ കളക്ടര്‍മാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. സ്കൂള്‍/കോളേജ് വിദ്യാര്‍ത്ഥികളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഉപന്യാസ മത്സരങ്ങള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ നടത്തും. ഇതിനുള്ള സ്ഥലം(venue) ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരുമായി കൂടിയാലോചിച്ച് കളക്ടര്‍ തീരുമാനിക്കണം. ഒമ്പതാം ക്ളാസ് മുതല്‍ പ്ളസ്ടു വരെയുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാതല മത്സരങ്ങളിലും കോളേജ്/സര്‍വകലാശാല (പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെ) വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുക്കാം. ഉപന്യാസരചന മലയാളഭാഷയിലായിരിക്കണം. സംസ്ഥാന/ജില്ലാതല ഉപന്യാസ മത്സരങ്ങള്‍ എല്ലാ സെന്ററുകളിലും 2012 ആഗസ്റ് 15 ന് നടത്തണം. സ്കൂള്‍/കോളേജുകളില നിന്നുമുള്ള തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുമായി ആലോചിച്ച് ജില്ലാ കളക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനല്‍, സ്കൂള്‍ കുട്ടകള്‍ക്കുള്ള ജില്ലാതല മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തും. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന മത്സര ഉപന്യാസങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ. ശേഖരിച്ച് മുദ്രവച്ച കവറില്‍ സുരക്ഷിതമായി മൂല്യനിര്‍ണ്ണയത്തിന് ജില്ലാ കളക്ടര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കണം. കോളേജ്/സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായുള്ള സംസ്ഥാനതല ഉപന്യാസങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സുരക്ഷിതമായി മുദ്രവച്ച കവറില്‍ മൂല്യനിര്‍ണ്ണയത്തിനായി അയച്ചുകൊടുക്കണം. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ തയ്യാറാക്കുന്ന ജഡ്ജിമാരുടെ പാനലാണ് ഈ ഉപന്യാസങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്. സംസ്ഥാന/ജില്ലാ മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയം 2012 സെപ്റ്റംബര്‍ എട്ടിന് മുമ്പായി പൂര്‍ത്തിയാക്കണം. വിജയികളുടെ പേരുവിവരം 2012 ഒക്ടോബര്‍ ഒന്നിന് ബന്ധപ്പെട്ട ജില്ലാകളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും പ്രഖ്യാപിക്കണം. സ്കൂള്‍ തലത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സമ്മാനം 1000 രൂപയും, രണ്ടാം സമ്മാനം 600 രൂപയും മൂന്നാം സമ്മാനം 400 രൂപയുമാണ്. കോളേജ്/സര്‍വ്വകലാശാലതലത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ 5,000, 3,000 , 2,000 രൂപവീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. വിജയികളടക്കുള്ള സമ്മാനങ്ങള്‍ റിപ്പബ്ളിക് ദിനമായ 2013 ജനുവരി 26 ന് വിതരണം ചെയ്യണം. മത്സരത്തിന്റെ ചെലവിനെ സംബന്ധിക്കുന്ന കണക്കുകള്‍ (നിര്‍ദിഷ്ട ഫോറത്തില്‍) എല്ലാ കളക്ടര്‍മാരും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും 2012 ഒക്ടോബര്‍ 20 ന് മുമ്പായി പൊതുഭരണ (സര്‍വ്വീസസ്-ഡി) വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് അയയ്ക്കണം. സമ്മാനര്‍ഹമായ ഉപന്യാസങ്ങള്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിന് കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. കോളേജ്/യൂണിവേഴ്സിറ്റിതല മത്സരങ്ങളിലെ സമ്മാനാര്‍ഹമായ ലേഖനങ്ങള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തിലാക്കുന്നതിന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും കര്‍ശനമായി പാലിക്കേണ്ടതും മത്സരങ്ങളുടെ നടത്തിപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി



 ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.5260/12ഡി.എ കുടിശ്ശിക ലയിപ്പിക്കുന്ന തീയതി നീട്ടി ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു.ജീവനക്കാരുടെ ഡിഎ കുടിശ്ശിക പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള തീയതി മുന്‍ ഉത്തരവുകള്‍ പ്രകാരം ഓക്ടോബര്‍ 2011, മെയ് 2012 എന്നിങ്ങനെ നിശ്ചയിച്ചിരുന്നു. എന്നാല്‍ 2008 ജനുവരി ഒന്നു മുതലുള്ള കാലയളവിലെ ഡി.എ കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയം വേണമെന്ന് വിവിധ വകുപ്പു തലവന്‍മാരും വ്യക്തികളും സര്‍ക്കാരിന് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കിയത്. ഇതനുസരിച്ച് 2008 ജനുവരി ഒന്ന്, 2008 ജൂലൈ ഒന്ന്, 2009 ജനുവരി ഒന്ന്, 2009 ജൂലൈ ഒന്ന്,2010, 2011 ജനുവരി ഒന്ന്, ജൂലൈ ഒന്ന് വര്‍ഷങ്ങളിലെ ഡി.എ. കുടിശ്ശികകള്‍ പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള സമയം ആറു മാസം ദീര്‍ഘിപ്പിച്ചുു. 2013 ജനുവരി 31 ലെ ശമ്പള ബില്ലിനൊപ്പം വരെ ഈ ഡി.എ കുടിശ്ശികകള്‍ ജീവനക്കാര്‍ക്ക് ക്ളയിം ചെയ്യാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008 ജൂലൈ ഒന്ന് വരെ നേരത്തേ അനുവദിച്ചിട്ടുള്ള ഡി.എ കുടിശ്ശികകളുടെ കാര്യത്തില്‍ മറ്റൊരവസരം ഇനി നല്‍കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്‌ച, ഓഗസ്റ്റ് 05, 2012

ശുചിത്വ വീഥി

സമഗ്ര വിദ്യാലയ ആരോഗ്യശുചിത്വ പരിപാടിയുടെ തുടര്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘ശുചിത്വ വീഥി’ എന്ന പ്രവര്‍ത്തനപരിപാടി എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നു.പ്രസ്തുത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഓരോ വിദ്യാലയത്തില്‍ നിന്നും ഒരു അദ്ധ്യാപകന് പരിശീലനം നല്‍കുന്നു.പരിശീലനത്തിന്റെ സമയക്രമം താഴെ കൊടുക്കുന്നു.

സി.ആര്‍ .സി                     പരിശീലന കേന്ദ്രം                തീയ്യതി

കൂടാളി,കീഴല്ലൂര്‍ ,വേങ്ങാട്    ജി.വി.എച്ച്.എസ്.എസ്,എടയന്നൂര്‍            ആഗസ്ത്  6

മാങ്ങാട്ടിടം,മാലൂര്‍ ,മട്ടന്നൂര്‍    എന്‍ .ഐ.എസ് എല്‍ .പി.എസ്
                പാലോട്ടുപള്ളി                                                                                 ആഗസ്ത് 7