ബുധനാഴ്‌ച, ഡിസംബർ 26, 2012

OBC Prematric Scholarships




സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ

             സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ 
                    ജനുവരി ഒന്ന് മുതല്‍

 ദേശീയ സാമ്പിള്‍ സര്‍വ്വെയുടെ എഴുപതാം സാമൂഹ്യ-സാമ്പത്തിക സര്‍വ്വെ മേഖലാ പരിശീലന ക്യാമ്പ് കേന്ദ്രസഹമന്ത്രി ശശിതരൂര്‍ തൈക്കാട് ഗസ്റ് ഹൌസില്‍ ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി 2013 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് സര്‍വ്വെ. സര്‍വ്വെയിലൂടെ രാജ്യത്തിന്റെ ഗ്രാമീണ മേഖലയുടെ സ്ഥിതിവിവരസൂചികകളായ കൈവശഭൂമി, കന്നുകാലി സമ്പത്ത്, കടബാധ്യത, നിക്ഷേപം, കാര്‍ഷിക കുടുംബങ്ങളുടെ നിലവിലുളള അവസ്ഥാവിശകലനം എന്നിവയെക്കുറിച്ചുളള കണക്കുകള്‍ ശേഖരിക്കും. സ്ഥിതിവിവരക്കണക്കുകള്‍ സ്റാറ്റിസ്റിക്കല്‍ രീതിയിലുളള അപഗ്രഥനത്തിലൂടെ സര്‍ക്കാരിന്റെ കൃഷി ഉള്‍പ്പടെയുളള വിവിധ മന്ത്രാലയങ്ങള്‍ക്കും, സര്‍ക്കാര്‍-ഇതര സ്ഥാപനങ്ങള്‍ക്കും ഗവേഷകര്‍ക്കും നയരൂപീകരണത്തിന് നല്‍കും. കേരളത്തില്‍ 160 പഞ്ചായത്ത് വാര്‍ഡുകളിലും 160 നഗര-ബ്ളോക്കുകളിലുമാണ് സര്‍വ്വെ നടത്തുക. ലക്ഷദ്വീപിലെ 8 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 8 നഗര ബ്ളോക്കുകളിലും സര്‍വ്വെ നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്റാറ്റിസ്റിക്സ് ആന്റ് ഇക്കണോമിക്സ് വകുപ്പാണ് സര്‍വ്വെ നടത്തുന്നത്. എന്‍.എസ്.എസ്.ഒ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.എ നൌഷിദ, ഡയറക്ടര്‍ ജനറല്‍ സുബ്രദ ധര്‍, ഡി.ഇ.എസ്. ഡയറക്ടര്‍ വി.രാമചന്ദ്രന്‍, വിവിധ മേഖലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

      ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


 ഒ.ബി.സി വിഭാഗം പ്രീമെട്രിക് വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ളാസ്സുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പട്ടികജാതി വികസനവകുപ്പില്‍ നിന്ന് ലംപ്സംഗ്രാന്റിന് അര്‍ഹരായതിനാല്‍ ഒ.ഇ.സി. വിഭാഗവും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് പരിഗണിക്കുന്നതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളും ഈ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷാഫോറത്തിന്റെ മാതൃകയും നിര്‍ദ്ദേശങ്ങളും എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലും,www.scholarship.itschool.gov.in, www.education.kerala.gov.in, www.ksbcdc.comവെബ്സൈറ്റുകളിലും ലഭിക്കും. അപേക്ഷകള്‍ 2013 ജനുവരി15 ന് മുന്‍പ് സ്കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 2727379, ഇ-മെയില്‍ :obcdirectorate@gmail.com

വെള്ളിയാഴ്‌ച, ഡിസംബർ 21, 2012

TEXT BOOK INDENTING FOR 2013-14


TEXT BOOK INDENTING FOR 2013-14


TEXT BOOK INDENTING FOR 2013-14
       2013-14 വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഓൺലൈനായിനല്കുന്നതിനുള്ള സൌകര്യം www.keralabooks.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്‌. 10.12.2012 മുതൽ 10.01.2013 വരെ ഇതിനുള്ള സൗകര്യം ലഭ്യമാണെങ്കിലും അവസാന ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനായി കഴിയുന്നതും വേഗത്തിൽ ഇൻഡന്റ് നല്കുന്നതിനായി പ്രധാന അധ്യാപകർ ശ്രദ്ധിക്കുക. നല്കിയ ഇൻഡന്റിൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ലാത്തതിനാൽ എണ്ണം നല്കുമ്പോൾ പ്രത്യേകം ശ്രദ്ധീക്കേണ്ടതാണ്‌.

ബുധനാഴ്‌ച, ഡിസംബർ 05, 2012

സംസ്ഥാന സ്കൂള്‍ കലോത്സവം : ഔദ്യോഗിക ഫേസ്ബുക്ക് പേജ് പ്രവര്‍ത്തനമാരംഭിച്ചു.
    മലപ്പുറത്ത് ജനുവരി 14 മുതല്‍ 20 വരെ നടക്കുന്ന അമ്പത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലാത്സവത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കഴിഞ്ഞദിവസം മുതല്‍ പ്രവര്‍ത്തനം തുടങ്ങി.ഐടി@സ്കൂള്‍ പ്രോജക്ടാണ് കലോത്സവത്തിനായി ഫേസ്ബുക്ക് പേജ് ആരംഭിച്ചിരിക്കുന്നത്.
 എന്നതാണ് പേജിന്റെ വിലാസം.
        വിക്ടേഴ്സില്‍ വിജയപാഠം സംപ്രേഷണം       
                                  ആരംഭിച്ചു
                                 
          ഐ.ടി.@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ ന്യൂറോ ലിംഗ്സ്റിക് പ്രോഗ്രാമിംഗ് (എന്‍.എല്‍.പി.) എന്ന ശാസ്ത്രീയ പരിശീലന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള വിജയപാഠം എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നു. ലക്ഷ്യ രൂപീകരണം, വിജയത്തിന്റെ പടവുകള്‍, മാറ്റങ്ങളുടെ പദ്ധതി രൂപീകരിക്കല്‍, സവിശേഷ വ്യക്തിത്വ വികസനം, വികാര നിയന്ത്രണം, ആശയ വിനിമയ നൈപുണ്യം മുതലായവയാണ് ഇതിന്റെ ഉള്ളടക്കം. എല്‍.എല്‍.പി.മാസ്റര്‍ പ്രാക്ടീഷണറായ പ്രൊഫസര്‍ നൈനാന്‍ തോമസ്സാണ് പരിപാടി അവതരിപ്പിക്കുന്നത്. ശനിയാഴ്ചകളില്‍ രാവിലെ 10 മണിക്കും വൈകുന്നേരം 6.30 നും ഇതിന്റെ സംപ്രേഷണം ഉണ്ടായിരിക്കും. പുന:സംപ്രേഷണം ചൊവ്വാഴ്ചകളില്‍ വൈകുന്നേരം 5.30 ന്.